Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സൗദിയില്‍ മൂന്നിടത്ത് ഭീകരാക്രമണം; മദീനയിലും ഖാത്തിഫിലും ചാവേറുകള്‍ പൊട്ടിത്തെറിച്ചു

$
0
0

റിയാദ്:സൗദി അറേബ്യയില്‍ മൂന്നിടത്ത് സ്‌ഫോടനം നടന്നു. അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തും മദീന മസ്ജിദുന്നബവിക്കു സമീപം പോലീസ് എയ്ഡ് പോസ്റ്റിനടുത്തും ഖതീഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിയ്ക്ക് സമീപവുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ സ്‌ഫോടനമുണ്ടായത്.രാവിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ആക്രമണം ഉണ്ടായതിന് പിന്നാലെ മദീനയിലെ മസ്ജിദുന്നബവിക്ക് സമീപവും ഖാത്തിഫില്‍ ഫറജ് അല്‍ ഉംറാന്‍ പള്ളിക്ക് സമീപവും ചാവേറാക്രമണം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നോമ്പുതുറയുടെ സമയത്താണ് മദീനയിലും ഖത്തീഫിലും സ്‌ഫോടനങ്ങളുണ്ടായത്. മദീനയില്‍ പ്രവാചക പള്ളിക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുടെ പാര്‍ക്കിംഗ് സ്ഥലത്ത് രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ഇവിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി അല്‍ അറേബ്യ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പള്ളിയിലെത്തിയ വിശ്വാസികള്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് സുരക്ഷാ സേന അറിയിച്ചു. സൗദിയുടെ കിഴക്കന്‍ഡ പ്രവിശ്യയായ ഖാത്തിഫില്‍ ഫറജ് അല്‍ അല്‍ അംറാന്‍ മസ്ജിദിന് പുറത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ശിയാ വിഭാക്കാരുടെ പള്ളിയാണിത്. മദീനയില്‍ സ്‌ഫോടനമുണ്ടായ സമയത്താണ് ഖാത്തിഫിലും ചാവേര്‍ പൊട്ടിത്തെറിച്ചത്. ഇവിടെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തിങ്കളാഴ്ച രാവിലെ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമാണ് ചാവേറാക്രമണമുണ്ടായത്. യു.എസ്. സ്വാതന്ത്ര്യദിനമായിരുന്നു തിങ്കളാഴ്ച. 30കാരനായ പ്രവാസിയാണ് ഇവിടെ ആക്രമണം നടത്തിയതെന്ന് സൗദി അറിയിച്ചിരുന്നു.

അതേസമയം ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ പൊട്ടിത്തെറിച്ച ചാവേര്‍ പാക്കിസ്ഥാന്‍ പൗരന്‍ അബ്ദുള്ള വാഖാര്‍ ഖാന്‍(35) ആണെന്ന് സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കാര്‍ ഡ്രൈവറായ ഇയാള്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും ഒപ്പം 12 വര്‍ഷമായി ജിദ്ദയില്‍ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ജിദ്ദയില്‍ ചാവേര്‍ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.

സ്‌ഫോടക വസ്തുക്കളുമായെത്തിയ ചാവേര്‍ കോണ്‍സുലേറ്റിനു മുന്നില്‍വച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റതായി വിവരമില്ല. യുഎസ് കോണ്‍സുലേറ്റിലെ ജീവനക്കാരെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.2004ല്‍ ജിദ്ദയിലെ കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles