Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20548

കണ്ണൂര്‍ സ്റ്റേഷനു സമീപം എക്‌സിക്യുട്ടീവ്് എക്‌സ്പ്രസിന്റെ എന്‍ജിന്‍ തോട്ടിലേക്ക് മറിഞ്ഞു

$
0
0

കണ്ണൂര്‍: കണ്ണൂര്‍ സ്റ്റേഷനുസമീപം എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു. ട്രെയിന്‍ തോട്ടിലേക്കാണ് മറിഞ്ഞത്. ശക്തമായ മഴയെ തുടര്‍ന്ന് ട്രാക്കിലുണ്ടായ തകരാറാണ് ഷണ്ടിങ്ങിനിടെ എന്‍ജിന്‍ മറിയാന്‍ കാരണമായതെ് റെയില്‍വെ അധികൃതര്‍ പറയുന്നു.

രാവിലെ 5 മണിക്ക് പുറപ്പെടേണ്ട കണ്ണൂര്‍ ആലപ്പുഴ എക്സ്പ്രസില്‍ ഘടിപ്പിക്കാന്‍ കൊണ്ടുവ എന്‍ജിനാണ് മറിഞ്ഞത്. തളാപ്പ് ഇരട്ടക്കണന്‍ പാലത്തിനടുത്തെ തോട്ടിലേക്ക് മറിഞ്ഞ എന്‍ജിനില്‍ നിന്ന് നിസാര പരുക്കുകളോടെ ലോക്കോ പൈലറ്റിനെ രക്ഷപെടുത്തി.

സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു കോച്ചും പാളം തെറ്റി. കനത്ത മഴയില്‍ ഒട്ടും കാണാന്‍ കഴിഞ്ഞില്ലെന്നാണ് അപകടത്തെക്കുറിച്ച് ലോക്കോ പൈലറ്റ് പറയുന്നത്.അപകടം ഷണ്ടിംഗ് ലൈനില്‍ ആയതിനാല്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Viewing all articles
Browse latest Browse all 20548

Trending Articles