Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

17കാരന്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിലാക്കി

$
0
0

സേലം: പെണ്‍കുട്ടിയുടെ മൃതദേഹം ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍. 17കാരന്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ മൂടിവെക്കുകയായിരുന്നു. തമിഴ്നാട്ടില്‍ സേലത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം.

രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പീഡനം നടന്നതായി പൊലീസ് ഉറപ്പാക്കിയിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

പീഡനത്തിനു ശേഷം അവശയായ പെണ്‍കുട്ടിയെ കൗമാരക്കാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കാനായി പാത്രത്തിലാക്കുകയായിരുന്നു. തുടര്‍ന്ന് പൂജാമുറിയില്‍ സൂക്ഷിച്ച പാത്രം അന്വേഷണത്തില്‍ കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.


Viewing all articles
Browse latest Browse all 20532

Trending Articles