Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

താന്‍ കണ്ടതില്‍വച്ചേറ്റവും നല്ല വ്യക്തികളിലൊരാളാണ് നയന്‍താരയെന്ന് വിഘ്‌നേശ്

$
0
0

സൈമ അവാര്‍ഡ് ദാനച്ചടങ്ങില്‍ വന്നതും ഇരുന്നതും പോയതും ഒന്നിച്ച്. തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശിന്റെയും കാര്യമാണ് പറയുന്നത്. ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ കുറേനാളായി പരക്കുന്നു. എന്നാല്‍ സുഹൃത്ത് ബന്ധത്തിനേക്കാളപ്പുറം നമ്മള്‍ത്തമ്മില്‍ ബന്ധമില്ലെന്നാണ് താരം പറഞ്ഞത്.

പ്രണയത്തിലല്ലെന്ന് ഇനി എങ്ങനെ വിശ്വസിക്കും. സൈമ അവാര്‍ഡില്‍ ഇരുവരും തമ്മിലുള്ള സ്‌നേഹം പങ്കുവെച്ചു കഴിഞ്ഞു. സിംഗപ്പൂരിലെത്തിയ ഇരുവരും അവാര്‍ഡ് നിശയിലുടനീളം ഒരുമിച്ചായിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ തനിക്ക് പുരസ്‌കാരം വിഘ്നേശില്‍ നിന്ന് സ്വീകരിക്കണമെന്ന് നയന്‍താര അറിയിച്ചു. തുടര്‍ന്ന് പുരസ്‌കാരദാനത്തിനെത്തിയവരോട് ക്ഷമാപണം നടത്തിയ താരം വിഘ്നേശിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

nayanthara-1-1

നാനും റൗഡി താന്‍ എന്ന സിനിമയിലെ നായികാ കഥാപാത്രത്തിലേക്ക് ക്ഷണം വന്നപ്പോള്‍ എനിക്ക് നിറയെ സംശയമായിരുന്നു. ഈ കഥാപാത്രത്തെ നന്നായി അവതിപ്പിക്കാനാകുമോ എന്ന കാര്യത്തില്‍ നിറയെ സംശയമായിരുന്നു. പക്ഷേ വിഘ്നേശ് എന്നില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ചെന്ന് നയന്‍സ് വേദിയില്‍ വച്ച് പറഞ്ഞു. മാത്രമല്ല, മികച്ച തമിഴ് അഭിനേത്രിക്കുള്ള പുരസ്‌കാരം നയന്‍താര സമര്‍പ്പിച്ചതും വിഘ്നേശിനാണ്. താന്‍ കണ്ടതില്‍ വച്ചേറ്റവും നല്ല മനുഷ്യരിലൊരാളാണ് നയന്‍താരയെന്നാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വിഘ്നേശ് പറഞ്ഞത്.

nayanthara


Viewing all articles
Browse latest Browse all 20532

Trending Articles