Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20632

റയിലിലെ കൂട്ടുകാർ ഇനി യൂറോയുടെ സെമിയിൽ പരസ്പരം പോരടിക്കും; ബെയിലും റൊണാൾഡോയും യൂറോയെ നയിക്കും

$
0
0

 

സ്വന്തം ലേഖകൻ

മാഡ്രിഡ്: യൂറോ കപ്പിന്റെ സെമി ലൈനപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായതോടെ ശ്രദ്ധേയമാകുന്നത് ഗാരത് ബെയിൽ – ക്രിസ്ത്യാനോ റൊണാൾഡോ പോരാട്ടം..! റയൽ മാഡ്രിഡിൽ ഒന്നിച്ചൊന്നായി പോരാട്ടം നയിക്കുന്ന ക്രിസ്ത്യാനോയും, ഗാരത് ബെയിലും ഇത്തവണ യൂറോയുടെ സെമിയിൽ നേർക്കുനേർ വരുമ്പോൾ ക്ലബിലെ സൗഹൃദം കളത്തിലുണ്ടാവില്ലെന്ന് ഉറപ്പായി.
യൂറോയുടെ പോരാട്ടത്തിന്റെ കരുത്തു പരീക്ഷിച്ചാൽ ബെയിൽ നയിക്കുന്ന വെയിൽസിനു തന്നെയാണ് മുൻതൂക്കം. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളിൽ രണ്ടിലും വെയിൽസ് വിജയിച്ചപ്പോൾ, പോർച്ചുഗൽ മൂന്നിലും സമനില പിടിച്ച് കഷ്ടിച്ചാണ് രണ്ടാം റൗണ്ടിലേയ്ക്കു കടന്നത്. കരുത്തരായ ഇംഗ്ലണ്ടിനോടു വെയിൽസ് തോറ്റപ്പോൾ, സ്‌ളൊവേക്കിയയെയും റഷ്യയെയും തകർത്താണ് വെയിൽസ് രണ്ടാം റൗണ്ടിലേയ്ക്കു കടന്നത്. ബി ഗ്രൂപ്പിലെ ചാ്ംപ്യൻമാരും വെയിൽസ് തന്നെയായിരുന്നു. കുഞ്ഞൻമാരായ ഐസ്ലൻഡിനോടും, ആസ്ട്രിയയോടും ഹങ്കറിയോടു കഷ്ടിച്ചു പിടിച്ചെടുത്ത സമനിലയുമായി മികച്ച മൂന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ രണ്ടാം റൗണ്ടിൽ എത്തിയത്.
പ്രീക്വാർട്ടറിൽ സെൽഫ് ഗോളിന്റെ ബലത്തിൽ കടിച്ചു തൂങ്ങി നോർത്തേൺ അയർലൻഡിനെ തകർത്തതിന്റെ ക്ഷീണം ലോക രണ്ടാം നമ്പരായ ബെൽജിയത്തിന്റെ മൂന്നു ഗോളിനു തകർതത് വെയിൽ ആഘോഷമാക്കി. ക്രോയേഷ്യയെ എക്‌സ്ട്രാ ടൈം ഗോളിലും, പോളണ്ടിനെ പെനാലിറ്റി ഷൂട്ട് ഔട്ടിലും തകർത്താണ് പോർച്ചുഗൽ സെമിയിലേയ്ക്ക് എത്തിയത്.
റയൽ മാഡ്രിഡിന്റെ കരുത്തൻമാരായ ബെയിലും ക്രിസ്ത്യാനോയും. പക്ഷേ, രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ക്രിസ്ത്യാനോയേക്കാൾ ഒരു പടി മുന്നിൽ തന്നെയാണ് ബെയിൽ. യൂറോകപ്പിൽ വെയിൽസിന്റെ ഇതുവരെയുള്ള കുതിപ്പിന്റെ പ്രധാന കാരണക്കാരൻ ബെയിൽ മാത്രമാണ്.


Viewing all articles
Browse latest Browse all 20632

Trending Articles