Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20621

സര്‍ക്കാരിന് ഇപ്പോള്‍ കടം കൊടുത്തു തീര്‍ക്കേണ്ട ഗതികേടാണെന്ന് തോമസ് ഐസക്ക്

$
0
0

തിരുവനന്തപുരം: സര്‍ക്കാരിന് ഇപ്പോള്‍ കടം കൊടുത്തു തീര്‍ക്കേണ്ട ഗതികേടാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് തോമസ് ഐസക്ക് നിയമസഭയില്‍ ചൂണ്ടിക്കാണിച്ചത്. പതിനായിരം കോടി രൂപ കൊടുത്തു തീര്‍ക്കേണ്ടതുണ്ടെന്നാണ് പറയുന്നത്.

അതില്‍ തന്നെ ആറായിരം കോടി രൂപ അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടി രൂപയാണ്. നികുതി ചോര്‍ച്ചയും ചെലവിലെ ധൂര്‍ത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. നികുതി വരുമാനത്തിലുള്ള വര്‍ദ്ധനവ് 10-12 ശതമാനം വരെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

നികുതി വരുമാനത്തിലെ പ്രതിസന്ധി ഇത്രയും രൂക്ഷമായതില്‍ യുഡിഎഫിന്റെ ധനകാര്യമാനേജ്മെന്റിനെ വിമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ബജറ്റ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെന്ന് ധവളപത്രത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റില്‍ ഓരോ തവണയും ആയിരം കോടി രൂപ അധികമായി ചെലവഴിച്ചു.

അധികാരമേല്‍ക്കുമ്പോള്‍ ട്രഷറിയില്‍ 1009 കോടി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ 6300 കോടി രൂപയുടെ ബാധ്യതയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നേരിടുന്നതെന്നും ധവളപത്രം വ്യക്തമാക്കുന്നു. പതിനായിരം കോടി രൂപയുടെ കടബാധ്യത കൊടുത്തു തീര്‍ക്കുക എന്നത് അസാധ്യമെന്നും ധവളപത്രത്തില്‍ പറയുന്നു.

ധനമന്ത്രി തയ്യാറാക്കിയ ധവളപത്രത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്ന തുകയടക്കം വ്യക്തമാക്കുന്നതാണ് ധവളപത്രം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വരുമാനവും ചെലവുകളും ധവളപത്രത്തില്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 20621

Trending Articles