Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ബലാത്സംഗരംഗം അഭിനയിക്കാന്‍ പേടിച്ചു; ചിത്രീകരണത്തെക്കുറിച്ച് അലിയ ഭട്ട്

$
0
0

ഉഡ്ത പഞ്ചാബ് എന്ന ബോളിവുഡ് ചിത്രം വിവാദങ്ങള്‍ക്കിടയിലും തിയറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അശ്ലീല സംഭാഷങ്ങളും ബലാത്സംഗരംഗങ്ങളുമായിരുന്നു ചിത്രത്തെ വിവാദങ്ങളിലേക്ക് നയിച്ചത്. ചിത്രത്തെക്കുറിച്ച് ബോളിവുഡ് സുന്ദരി അലിയ ഭട്ട് പറയുന്നതിങ്ങനെ. ബലാത്സംഗരംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പേടിച്ചെന്ന് താരം പറയുന്നു.

ആദ്യം എനിക്ക് പേടി ഉണ്ടായിരുന്നു. ഞാനൊരിക്കലും കേള്‍ക്കാത്തതും പറയാത്തതുമായ സംഭാഷണങ്ങളായിരുന്നു അത്. പിന്നീട് പലതവണ പറഞ്ഞു പരിശീലിച്ചു നോക്കി. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഇത്തരം അശ്ലീലവാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും അലിയ പറയുന്നു. എന്തൊക്കെ പറഞ്ഞാലും ഞാനൊരു നടിയാണ്. ആ രംഗം സിനിമയ്ക്ക് വേണ്ടിയാണ്, യഥാര്‍ത്ഥ ജീവിതത്തിലല്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.

alia-bhatt-PUNJAB

എന്നാല്‍ ആളുകള്‍ തൊട്ടടുത്ത് വന്ന് കൈയില്‍ പിടിക്കുകയും താഴെ കിടത്തുകയും ചെയ്യുമ്പോള്‍ ആര്‍ക്കാണെങ്കിലും ഉള്ളില്‍ ഭയം വരും. അപ്പോള്‍ സ്വയം ഒന്നു നുള്ളി നോവിച്ച് യാഥാര്‍ഥ്യത്തിലേയ്ക്ക് ഉറങ്ങി വന്ന് അഭിനയിക്കുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് താരത്തെ തേടിയെത്തുന്നത്. അലിയ സിനിമ ലോകത്തിനു ലഭിച്ച സമ്മാനമാണെന്നും അഭിനയിക്കാന്‍ വേണ്ടി ജനിച്ചവളാണെന്നും ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു


Viewing all articles
Browse latest Browse all 20534

Trending Articles