Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നിസാര്‍ വധശ്രമക്കേസ്: പ്രതികളെ രക്ഷിക്കാന്‍ സഹായിച്ച രണ്ടു സി.പി.എമ്മുകാര്‍ അറസ്റ്റില്‍

$
0
0

കുറ്റിയാടി: കുറ്റിയാടി ടൗണില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ രയരോത്ത് മീത്തല്‍ നിസാറിനെ വെട്ടിപരിക്കേല്‍പിക്കുകയും ബോംബേറില്‍ മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍. വാണിമേല്‍ കുളിക്കുന്നുമ്മല്‍ ഇരുന്നിലാട്ടുമ്മല്‍ നാണുവിന്റെ മകന്‍ അനീഷ് (37), ഭാര്യ ഷൈനി (30) എന്നിവരെയാണ് കുറ്റിയാടി സി.ഐ കുഞ്ഞിമോയിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

അക്രമത്തിനു ശേഷം പ്രതികള്‍ മോട്ടോര്‍ സൈക്കിളില്‍ അനീഷിന്റെ വീട്ടില്‍ എത്തുകയായിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന ഷൈനി ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയും ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം പ്രതികള്‍ക്കാവശ്യമായ സഹായം ചെയ്യുകയുമായിരുന്നു. പ്രതികളെ ഒളിപ്പിക്കുക, വിവരം മറച്ചുവെക്കുക, തെളിവു നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയത്.

അക്രമത്തില്‍ പരിക്കേറ്റ രണ്ടു പേരും മറ്റൊരാളുമാണ് ഈ വീട്ടില്‍ എത്തിയത്. പ്രതികള്‍ക്ക് വസ്ത്രം മാറാനും കുളിക്കാനുമുള്ള സൗകര്യം ഇവര്‍ ചെയ്തുകൊടുത്തു. രക്തം വെള്ളമൊഴിച്ചു കഴുകുകയും രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കത്തിക്കുകയും ഇവര്‍ ഇവിടെ വെച്ച് ഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന് പൊലീസിനോട് പറഞ്ഞു.


Viewing all articles
Browse latest Browse all 20534

Trending Articles