Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

വിമാനത്താവളത്തിലുണ്ടായ ബോംബ് സ്‌ഫോടനം; ഹൃത്വിക് റോഷന്‍ രക്ഷപ്പെട്ടു; 36മരണം സ്ഥിരീകരിച്ചു

$
0
0

ഇസ്താംബുള്‍: ലോകത്തെ ഞെട്ടിച്ചു കൊണ്ട് തുര്‍ക്കിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പ്രശസ്ത ബോളിവുഡ് നടനും ഭാഗമാകേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടത്. ആക്രമണത്തിന് മണിക്കൂറുകള്‍ മുന്‍പ് താരവും മക്കളായ റിഹാനും റിഥാനും വിമാനത്താവളത്തിലുണ്ടായിരുന്നു.

മക്കള്‍ക്കൊപ്പം വൈകിയാണ് ഹൃതിക് വിമാനത്താവളത്തിലെത്തിയത്. അങ്ങനെ പോകേണ്ടിയിരുന്ന വിമാനത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ചില്ല. എന്നാല്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് ശരിയാക്കിക്കൊടുക്കുകയായിരുന്നു. ഇവര്‍ വിമാനത്താവളം വിട്ട് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണമുണ്ടായെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും തീവ്രവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും താരം പറയുന്നു. ട്വിറ്ററിലൂടെയാണ് ഹൃതിക് റോഷന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Hrithik-Roshan

സംഭവത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലിലാണ് ആക്രമണം ഉണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.


Viewing all articles
Browse latest Browse all 20532

Trending Articles