കൊല്ലം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ആറ്റിങ്ങലിനു സമീപം നാവായിക്കുളം 28-ആം മൈലിലാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് മറിഞ്ഞത്. അപകടത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപടകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് ബസിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.