Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിനുശേഷം ഭര്‍തൃപിതാവ് യുവതിയെ കഴുത്തറുത്ത് കൊന്നു

$
0
0

ചെന്നൈ: തമിഴ്‌നാട്ടില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിന്റെ ചുരുളഴിയുന്നു. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടെന്ന നിഗമനത്തിലെത്തിയ കേസിന്റെ സത്യാവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ദുരഭിമാന കൊലയായിരുന്നു തമിഴ്നാട്ടിലെ നാമക്കലില്‍ നടന്നത്. സുമതി എന്ന യുവതിയെ ഭര്‍തൃപിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മകന്‍ താഴ്ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ നാട്ടുകാരുടെ മുന്നില്‍ തലകുനിക്കേണ്ടി വന്ന ഭര്‍തൃ മാതാവും പിതാവുമാണ് സുമതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങള്‍ ഭര്‍തൃ മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്.

കോയമ്പത്തൂരില്‍ പഠിക്കാനെത്തിയപ്പോഴായിരുന്നു സുമതി സന്തോഷുമായി സൗഹൃദത്തിലായത്. സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. വ്യത്യസ്ത ജാതിയിലുള്ള പെണ്‍കുട്ടിയെ സന്തോഷ് വിവാഹം കഴിക്കുന്നതിനെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും വിവാഹിതരായി. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ശേഷം ഇരുവരും നാമക്കലില്‍ താമസമാക്കി. നാമക്കലില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന സന്തോഷിന് പിന്നീട് ഹോസ്സൂരിലേക്ക് ട്രാന്‍സ്ഫറായി.

സുമതിക്ക് ഒരു ജോലിയും സന്തോഷ് ഹോസ്സൂരില്‍ തരപ്പെടുത്തി. ഈ വിവരം പറയാന്‍ ഇക്കഴിഞ്ഞ ജൂണ്‍ 20 ന് സന്തോഷ് സുമതിയെ ഫോണില്‍ വിളിച്ചെങ്കിലും യാതൊരു അനക്കവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സുമതിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. ഇതിന് പിന്നാലെ സുമതിയുടെ മാതാപിതാക്കള്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് അടുക്കളയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ സുമതിയെ കണ്ടെത്തിയത്. സുമതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ മോഷണ ശ്രമത്തിനിടെ സുമതി കൊല്ലപ്പെട്ടു എന്ന നിലയില്‍ പൊലീസ് അന്വേണം ആരംഭിച്ചു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലില്‍ സന്തോഷിന്റെ പിതാവ് പളനിവേലും ഭാര്യ മാദേശ്വരിയും കുറ്റം ഏറ്റു പറയുകയായിരുന്നു.

മകന്റെ വിവാഹം അംഗീകരിക്കാന്‍ തയ്യാറാണെന്നും ഇതിന്റെ ഭാഗമായി താനും ഭാര്യയും മരുമകളെ കാണാന്‍ വരുമെന്നറിയിച്ച് പളനിവേല്‍ സുമതിയെ ഫോണ്‍ വിളിച്ചു. മകന്‍ ഹോസ്സൂരിലാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു പളനിവേലിന്റെ നീക്കം. തുടര്‍ന്ന് പളനിവേലും മാദേശ്വരിയും സമുതിയെ കാണുന്നതിന് വീട്ടിലെത്തി. ഈ സമയം അടുക്കളയില്‍ ധൃതി പിടിച്ചുള്ള ജോലിയിലായിരുന്നു സുമതി.

പിന്നിലൂടെയെത്തിയ പളനിവേല്‍ സമുതിയെ മറച്ചിട്ട ശേഷം കഴുത്തറുത്തുകൊല്ലുകയായിരുന്നു. ശേഷം മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വരുത്തിതീര്‍ക്കാന്‍ ആഭരണങ്ങള്‍ ഊരിയെടുക്കയും ചെയ്തു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പളനിവേലും മാദേശ്വരിയും നിലവില്‍ സേലം ജയിലിലാണ്.


Viewing all articles
Browse latest Browse all 20534

Trending Articles