Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20667

സല്‍മാന്‍ ഖാന്‍ വിനാശകാരിയാണ്; മൃഗങ്ങളെ വേട്ടയാടുകയും റോഡില്‍ കിടന്നുറങ്ങുന്നവരെ കൊല്ലുകയും ചെയ്യുന്നയാളാണെന്ന് ശിവസേന

$
0
0

ബലാത്സംഗ പരാമര്‍ശം നടത്തി പുലിവാലുപിടിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. സ്വന്തം വാക്കുകളുടെ ഉത്തരവാദിത്വമേല്‍ക്കാതെ 80 വയസുള്ള പിതാവിനെ രക്ഷക്കായി ഇറക്കുന്ന സല്‍മാന് നാണമില്ലെയെന്ന് ശിവസേന ചോദിക്കുന്നു. സല്‍മാന്‍ ഖാന്‍ വിനാശകാരിയാണ്. താരം മാപ്പ് പറയണമെന്നും ശിവസേന ആവശ്യപ്പെട്ടു.

സല്‍മാനെ പോലെ നാണമില്ലാത്ത സിനിമാ താരത്തെ കണ്ടിട്ടില്ലെന്നും വിനാശകാരിയാണ് സല്‍മാന്‍ ഖാനെന്നും സേന വക്താവ് മനീഷ കയാന്ദെ പറഞ്ഞു.മൃഗങ്ങളെ വേട്ടയാടുകയും റോഡില്‍ കിടന്നുറങ്ങുന്നവരെ കൊല്ലുകയും ചെയ്യുന്നയാളാണ് സല്‍മാനെന്നും എന്നിട്ടും ആളുകള്‍ അദ്ദേഹത്തെ ആരാധിക്കുകയാണെന്നും മനീഷ പറഞ്ഞു.

സ്വന്തം വാക്കുകളുടെ ഉത്തരവാദിത്വമേല്‍ക്കാതെ 80 വയസുള്ള പിതാവിനെ രക്ഷക്കായി ഇറക്കുന്ന സല്‍മാന് നാണമില്ലേയെന്നും ശിവസേന ചോദിച്ചു. മാപ്പ് പറയാതെ സല്‍മാന്‍ ഖാനെ അഭിനയിപ്പിക്കില്ലെന്ന് സംവിധായകര്‍ നിലപാടെടുക്കണം. ജനങ്ങള്‍ അദ്ദേഹത്തിന്റെ സിനിമ ബഹിഷ്‌കരിക്കണമെന്നും സേന വക്താവ് പറഞ്ഞു.

‘സുല്‍ത്താന്‍’ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിന് ശേഷം മടങ്ങുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയായിരുന്നു തനിക്കെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നത്.


Viewing all articles
Browse latest Browse all 20667

Latest Images

Trending Articles



Latest Images