Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

അനധികൃത മദ്യവില്‍പ്പന; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഋഷിരാജ് സിംഗ്

$
0
0

തിരുവനന്തപുരം: അനധികൃത മദ്യവില്‍പ്പന വ്യാപകമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഓണത്തിന് മുന്നോടിയായി വ്യജ മദ്യം പൂര്‍ണമായി തടയാനാണ് ലക്ഷ്യം.

ലൈസന്‍സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയ്ക്കെതിരെയും നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അനധികൃത മദ്യവില്‍പ്പന നടത്തിയ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയ ഋഷിരാജ് സിംഗ് ഹോട്ടല്‍ പൂട്ടിച്ചിരുന്നു. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ ഋഷിരാജ് സിംഗ് നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

നേരത്തെ തലസ്ഥാനത്തെ ബാറുകളിലും കള്ളുഷാപ്പുകളിലും ഋഷിരാജ് സിംഗ് പരിശോധന നടത്തിയിരുന്നു. തലസ്ഥാനത്തെ ഉള്‍പ്പെടെ ബാറുകളിലും കള്ളുഷാപ്പുകളും ഋഷിരാജ് സിങിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. റെയ്ഡില്‍ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയ ബിയര്‍ പാര്‍ലര്‍ പൂട്ടുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


Viewing all articles
Browse latest Browse all 20539

Trending Articles