Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ഫിലിം ഫെയര്‍ പുരസ്‌കാര നിറവില്‍ മമ്മൂട്ടിയും പാര്‍വ്വതിയും നയന്‍താരയും സായി പല്ലവിയും; ചിത്രങ്ങള്‍ കാണൂ

$
0
0

ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ് ഇത്തവണ മമ്മൂട്ടി തന്നെ കരസ്ഥമാക്കി. മികച്ച നടിക്കുള്ള അവാര്‍ഡ് എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിന് പാര്‍വ്വതിയും സ്വന്തമാക്കി. പുതുമുഖ താരത്തിനുള്ള പുരസ്‌കാരം സായി പല്ലവിയും കരസ്ഥമാക്കി. തമിഴില്‍ മികച്ച നടിയായി നയന്‍താരയും മികച്ച നടനായി വിക്രമിനെയും തിരഞ്ഞെടുത്തു.

മലയാളത്തില്‍ ലഭിച്ച അവാര്‍ഡുകള്‍

സിനിമ: പത്തേമാര
സംവിധായകന്‍: ആര്‍.എസ്.വിമല്‍ (എന്ന് നിന്റെ മൊയ്തീന്‍)
മികച്ച നടനുള്ള ക്രിട്ടിക്സ് ജൂറി അവാര്‍ഡ്: ജയസൂര്യ (സു..സു സുധി വാത്മീകം)
മികച്ച നടിക്കുള്ള ക്രിട്ടിക്സ് ജൂറി അവാര്‍ഡ്: അമല പോള്‍ (മിലി)
സഹനടന്‍: ടൊവീനോ തോമസ് (എന്ന് നിന്റെ മൊയ്തീന്‍)
സഹനടി: ലെന (എന്ന് നിന്റെ മൊയ്തീന്‍)
സംഗീത സംവിധായകന്‍: എം.ജയചന്ദ്രന്‍ (എന്ന് നിന്റെ മൊയ്തീന്‍)
വരികള്‍: റഫീഖ് അഹമ്മദ് (കാത്തിരുന്ന്എന്ന് നിന്റെ മൊയ്തീന്‍)
ഗായകന്‍: വിജയ് യേശുദാസ് (മലരേ നിന്നെ പ്രേമം)
ഗായിക: ശ്രേയ ഘോഷാല്‍ (കാത്തിരുന്ന്.. എന്ന് നിന്റെ മൊയ്തീന്‍)

ClQH179UoAAkv-T

തമിഴില്‍ ലഭിച്ച അവാര്‍ഡുകള്‍

ചിത്രം: കാക്കമുട്ടൈ
സംവിധായകന്‍: മോഹന്‍ രാജ (തനി ഒരുവന്‍)
സഹനടന്‍: അരവിന്ദ് സ്വാമി (തനി ഒരുവന്‍)
സഹനടി: രാധിക ശരത്കുമാര്‍ (തങ്കമകന്‍)
സംഗീതസംവിധായകന്‍: എ.ആര്‍.റഹ്മാന്‍
ഛായാഗ്രാഹകന്‍: കെ.കെ.സെന്തില്‍കുമാര്‍

തെലുങ്കില്‍ ലഭിച്ച അവാര്‍ഡുകള്‍

സിനിമ: ബാഹുബലി
സംവിധായകന്‍: എസ്.എസ്.രാജമൗലി (ബാഹുബലി)
സഹനടന്‍: അല്ലു അര്‍ജുന്‍ (രുദ്രമാദേവി)
സഹനടി: രമ്യ കൃഷ്ണന്‍ (ബാഹുബലി)

ClPS6BaUkAAUADB

കന്നഡത്തില്‍ ലഭിച്ച അവാര്‍ഡുകള്‍

സിനിമ: രംഗിതരംഗ
സംവിധായകന്‍: അനൂപ് ഭണ്ഡാരി (രംഗിതരംഗ)
സഹനടന്‍: സായ്കുമാര്‍ (രംഗിതരംഗ)
സഹനടി: സുധാറാണി (വാസ്തുപ്രകാര)


Viewing all articles
Browse latest Browse all 20539

Trending Articles