കണ്ണൂര്‍: പലയിടത്തും ബിജെപി സിപിഐഎം സംഘര്‍ഷം തുടരുന്നു. കണ്ണൂരില്‍ വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായി. കണ്ണൂര്‍ ചക്കരക്കല്ല് വട്ടപ്പൊയിലിലാണ് സംഭവം നടന്നത്. കൊല്ലംകണ്ടി പവിത്രന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ബോംബേറ് ഉണ്ടായത്. പ്രഹരശേഷി കുറഞ്ഞ നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു.