Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

251 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം 28 മുതല്‍ നിങ്ങളുടെ കൈകളിലെത്തും

$
0
0

251 രൂപയ്ക്ക് നിങ്ങള്‍ ബുക്ക് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ നിങ്ങളുടെ കൈകളിലെത്തും. ഈ മാസം 28 മുതല്‍ ഫോണ്‍ അയച്ചുതുടങ്ങും. റിംഗിംഗ് ബെല്‍സ് കമ്പനിയുടെ ‘ഫ്രീഡം 251’ സ്മാര്‍ട്ട്ഫോണ്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്‍കി ഫോണ്‍ കൈപ്പറ്റാം.

ഫോണിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാകും ഫ്രീഡം 251 ലഭ്യമാകുക. ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന അവകാശവാദവുമായി ഫിബ്രവരിയിലാണ് റിംഗിങ് ബെല്‍സ് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി പണമടച്ച് ബുക്ക് ചെയ്യാനായി കമ്പനി സൈറ്റും തുറന്നിരുന്നു. ഏകദേശം 30,000 പേരോളം പണമടച്ച് ഫോണ്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ 251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കുക അസാധ്യമാണെന്നും .

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണ് ഫ്രീഡം 251 എന്ന വാദവുമായെത്തിയെ സ്മാര്‍ട്ട്ഫോണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സംശയമുയര്‍ത്തുകയും ചെയ്തതോടെ പണമടച്ചവര്‍ക്ക് പണം തിരികെ നല്‍കാന്‍ കമ്പനി നിര്‍ബന്ധിതരായി.

ഇപ്പോള്‍ ഫോണ്‍ കൈപ്പറ്റുമ്പോള്‍ പണം നല്‍കാവുന്ന തരത്തില്‍ ക്യാഷ്-ഓണ്‍-ഡെലിവറി സംവിധാനം ഒരുക്കി കമ്പനി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇതുവരെ ഏഴു കോടിയിലേറെ ബുക്കിങ് ലഭിച്ചിട്ടുണ്ടെന്ന് റിംഗിംഗ് ബെല്‍സ് അവകാശപ്പെടുന്നു.


Viewing all articles
Browse latest Browse all 20539

Trending Articles