Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

ഇത്തവണ രജനികാന്ത് കസറും; കബാലിയുടെ മറ്റൊരു ടീസര്‍ കാണൂ..

$
0
0

ടീസറിനും കിടിലം പോസ്റ്ററിനും പിന്നാലെ രജനികാന്തിന്റെ കബാലിയുടെ മറ്റൊരു ടീസര്‍ കൂടി വൈറലാകുന്നു. ജനങ്ങളെ ആവേശത്തിലാക്കാന്‍ വേണ്ടി വീണ്ടും ടീസര്‍ ഇറക്കിയിരിക്കുകയാണ്. കബാലിയിലെ നെരുപ്പ് ഡാ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്ന ഗാനം പുറത്തിറങ്ങും മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ടീസര്‍ മാത്രം രണ്ട് കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

49669663

അധോലോക നായകന്മാരുടെ കഥ പറയുന്ന ചിത്രം പാ രജ്ഞിത്ത് ആണ് സംവിധാനം ചെയ്യുന്നത്. രാധിക ആപ്തേയാണ് ചിത്രത്തിലെ നായിക. ജൂലൈയിലാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ കബാലി റിലീസ് ചെയ്യുന്നത്.


Viewing all articles
Browse latest Browse all 20542

Trending Articles