Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കോപ്പ അമേരിക്ക: ആതിഥേയരായ അമേരിക്ക സെമിഫൈനലിൽ; ഇക്വഡോർ പൊരുതി തോറ്റു

$
0
0

സ്‌പോട്‌സ് ഡെസ്‌ക്

വെസ്റ്റേൺ അമേരിക്ക: അമേരിക്കയുടെ പോരാട്ട വീര്യത്തെ മറികടക്കാൻ കൈ മെയ് മറന്നു പോരാടിയ മെക്‌സിക്കൻ പോരാളികൾക്കു സാധിച്ചില്ല. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു മെക്‌സികോയെ മറികടന്ന് അമേരിക്ക കോപ്പ അമേരിക്ക സെന്റിനറി ടൂർണമെന്റിന്റെ സെമി ബർത്ത് ഉറപ്പിച്ചു. അർജന്റീന – വെനസ്വേല മത്സരത്തിലെ വിജയികളെ അമേരിക്ക സെമിയിൽ നേരിടും.
വെസ്റ്റേൺ അമേരിക്കയിലെ സെഞ്ചറി ഫീൽഡിൽ നടന്ന മത്സരത്തിൽ ഒരു നിമിഷം പോലും പ്രതിരോധക്കളിയുടെ ആലസ്യുണ്ടായിരുന്നില്ല. 22-ാം മിനിറ്റിൽ ക്ലിം ഡെംസിയിലൂടെ മുന്നിലെത്തിയ അമേരിക്ക 65-ാം മിനിറ്റിൽ ഗ്യാസി സർദേസിയിലൂടെ ലീഡ് രണ്ടാക്കി വർദ്ധിപ്പിച്ചു. എന്നാൽ, 74-ാം മിനിറ്റിൽ മൈക്കൾ ആരോയിലൂടെ ലീഡ് നില ഒന്നാക്കി കുറച്ച ഇക്വഡോർപിന്നീട് നടത്തിയ മിന്നൽ ആക്രമണങ്ങളായിരുന്നു.
ഒരു നിമിഷം പോലും വിട്ടുകൊടുക്കാതെ ഇക്വഡോറിന്റെ ആക്രമണങ്ങളെല്ലാം യുഎസ്എ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഇൻജ്വറിടൈമിന്റെ അവസാന രണ്ടു മിനിറ്റിനിടെ ഒരു കോർണർ അടക്കം നാല് ഷോട്ടുകളാണ് അമേരിക്കയുടെ ഗോൾ വലയ്ക്കു മുന്നിൽ ഇക്വഡോറിന്റെ ബൂട്ടിൽ നിന്നു പൊട്ടിച്ചിതറി പോയത്. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇക്വഡോറിന്റെ പോരാളികൾ കളത്തിലിരുന്നു കരയുകയായിരുന്നു. ആതിഥേയരായ അമേരിക്കയുടെ മുഖത്ത് വിജയ പുഞ്ചിരിയും.


Viewing all articles
Browse latest Browse all 20534

Trending Articles