Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മുന്‍ കാമുകനില്‍ നിന്നു ഡയാനയെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു; ഡയാന രാജകുമാരിയുടെ മുന്‍ അംഗരക്ഷകന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

$
0
0

ബ്രിട്ടന്‍: മുന്‍ കാമുകനു നിരന്തരം കത്തെഴുതിയിരുന്ന ഡയാന രാജകുമാരിയെ അപകടത്തില്‍ നിന്നു രക്ഷിക്കാന്‍ നിരവധി തവണ താന്‍ ശ്രമിച്ചിരുന്നതായി ഡയാനയുടെ മുന്‍ അംഗരക്ഷകന്റെ വെളിപ്പെടുത്തല്‍. ഡയാനയുടെ കത്തുകള്‍ വാങ്ങിയ ശേഷം ഇത് പരസ്യമായി വെളിപ്പെടുത്തിയിരുന്ന ഡയാനയുടെ മുന്‍ കാമുകന്‍ ജെയിംസ് ഹെവിയറ്റ് ഇവരെ ചതിക്കുകയാണെന്നു താന്‍ തിരച്ചറിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

daiana
ഡയാന രാജകുമാരിയുടെ മുന്‍ അംഗരക്ഷകനായ കെന്‍ വാര്‍ഫാണ് ഇപ്പോള്‍ ഇതിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഡയാനയുടെ മുന്‍ കാമുകനായ ജെയിംസ് ഹെവിയറ്റ് ഇവരെ ചതിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ജയിംസ് ഡയാനയെ ചതിക്കുകയായിരുന്നുവെന്നാണ് അംഗരക്ഷകന്‍ കെന്‍ വാര്‍ഫ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. 1987 മുതല്‍ ഏഴു വര്‍ഷത്തോളം കെന്‍ വാര്‍ഫ് ഡയാനയുടെ അംഗരക്ഷകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

diana
കെന്‍ വാര്‍ഫ് അംഗരക്ഷകനായി പ്രവര്‍ത്തിക്കുന്നതിനിടെ നിരവധി തവണ ഡയാനയുടെ മുന്‍ കാമുകന്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹത്തിനു മുന്‍പ് ഡയാന ജെയിംസ് ഹെവിയെറ്റുമായി പ്രണയത്തിലായിരുന്നു. ആ സമയത്ത് ഡയാന ജെയിംസിനു അയച്ച കത്തുകള്‍ ഇയാളുടെ പക്കലുണ്ടായിരുന്നു. ഈ കത്തുകള്‍ ഇയാള്‍ പുറത്തു വിടുമെന്നു നിരവധി തവണ ഭീഷണി മുഴക്കിയിരുന്നു.
ഇപ്പോള്‍ 57 വയസുകാരനായ ജെയിംസ് എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ്. താനും ഡയാനയുമായുള്ള ബന്ധം അവസാനം വരെ ഒരേ രീതിയിലാണ് പോയിരുന്നതെന്നും, നല്ല രീതിയില്‍ തന്നെയാണ് ഈ ബന്ധം അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 1980 ല്‍ തന്നെ ഞങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.


Viewing all articles
Browse latest Browse all 20534

Trending Articles