Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20550

പ്രിയദര്‍ശന് എന്തു വേണമെങ്കിലും പറയാം; ഒന്നിച്ചുള്ള ജീവിതം ഇനിയുണ്ടാകില്ലെന്ന് ലിസി

$
0
0

നല്ലൊരു ദാമ്പത്യ ജീവിതമായിരുന്നു ലിസിയുടെയും പ്രിയദര്‍ശന്റെയും. എന്നിട്ടും ആ ജീവിതം ഉടഞ്ഞു പോയി. എന്നാല്‍, ലിസി ഇല്ലാതെ തനിക്ക് ജീവിക്കാന്‍ പറ്റില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ലിസിയ്ക്കൊപ്പം ഒന്നിക്കാന്‍ വീണ്ടും ആഗ്രഹിയ്ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ പറയുകയുണ്ടായി.

എന്നാല്‍, പ്രിയദര്‍ശന്‍ അങ്ങനെ പലതും പറയും. തനിക്കെനി പ്രിയദര്‍ശനൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്നാണ് ലിസി വ്യക്തമാക്കിയത്. ഞങ്ങളൊരിക്കലും ഒന്നിക്കില്ല, ദയവായി ജീവിക്കാന്‍ അനുവദിയ്ക്കൂ എന്നാണ് ലിസി പറയുന്നത്. സത്യം ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നതാണ്. ഒരു ദമ്പതിമാര്‍ക്കിടയില്‍ പലതും സംഭവിയ്ക്കാം. എനിക്കെന്താണോ സംഭവിച്ചത് എന്ന് പുറം ലോകത്തോട് വിശദീകരിക്കേണ്ട ആവശ്യമില്ല. ഈ ദാമ്പത്യം ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നിയപ്പോഴാണ് വേര്‍പിരിയാം എന്ന തീരുമാനിത്തില്‍ എത്തിയത്.

വിവാഹ മോചനം എന്ന തീരുമാനം എടുത്തോടെ ആ ബന്ധം അവിടെ അവസാനിച്ചു. ഇനിയും അതേ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. എന്റെ തീരുമാനത്തിന് മക്കളുടെ പിന്തുണയും ലഭിച്ചു. നിങ്ങള്‍ എന്ത് തീരുമാനിച്ചാലും രണ്ട് പേര്‍ക്കുമൊപ്പം ഞങ്ങളുണ്ടാവും എന്നാണ് അവര്‍ പറഞ്ഞത്. പിരിഞ്ഞത് ഞാനും പ്രിയദര്‍ശനും മാത്രമാണ്.

മക്കള്‍ വേര്‍പെട്ടിട്ടില്ല എന്നും ലിസി പറഞ്ഞു. 2014 ഡിസംബറിലാണ് ഇരുവരും വിവാഹമോചിതരായത്. ലിസിയെ വിട്ട് പിരിയാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്നും മറ്റൊരു പെണ്ണ് ഇനി തന്റെ ജീവിതത്തിലുണ്ടാവില്ലെന്നും പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Viewing all articles
Browse latest Browse all 20550

Trending Articles