Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ജിഷയുടെ ഘാതകന്‍ മിനാറുള്‍ എന്ന അസം സ്വദേശി; കഴുത്ത് ഞെരിച്ചു കൊന്നതിനുശേഷം ബലാത്സംഗം ചെയ്തുവെന്ന് 23കാരന്റെ കുറ്റസമ്മതം

$
0
0

കൊച്ചി: ജിഷയെ കഴുത്ത്് ഞെരിച്ച് കൊന്നതിനുശേഷം ബലാത്സംഗം ചെയ്തു കൊന്നുവെന്ന് പിടിയിലായ സം സ്വദേശി. കൃത്യം ചെയ്യാന്‍ പ്രതിക്കുണ്ടായ പ്രേരണ ലൈംഗികചോദന മാത്രമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ മിനാറുള്‍ തന്നെയാണ് കൊലയാളിയെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ ഡിഎന്‍എ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മിനാറുളിന്റെ ഡിഎന്‍എ ജിഷയുടെ ശരീരത്തില്‍ നിന്ന് മുമ്പ് ലഭിച്ച ഡിഎന്‍എയുമായി ഇയാളുടെ ഡിഎന്‍എക്ക് സാമ്യമുണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈകാതെ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കും.

23 വയസുകാരനായ ഇയാള്‍ കുറ്റസമ്മതം നടത്തി. മിനാറുളിനെ മൂന്നുദിവസം മുമ്പ് പാലക്കാട്-തൃശ്ശൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ നാലു സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതി ഇയാള്‍ തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി ധരിച്ചിരുന്നതെന്നു കരുതുന്ന ചെരുപ്പാണ് കേസില്‍ പൊലീസിന് വഴിത്തിരിവായത്. ഈ ചെരുപ്പില്‍ ജിഷയുടെ രക്തം പുരണ്ടിട്ടുണ്ടായിരുന്നു. ചെരുപ്പ് കടക്കാരന്റെ മൊഴിയും നിര്‍ണായകമായി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ജിഷയെ പിന്തുടരുന്നയാള്‍ ഇയാള്‍ തന്നെയാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തും. ഇതിനുശേഷമായിരിക്കും പ്രതിയുടെ കാര്യത്തില്‍ ഉറപ്പു വരുത്തുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും. രണ്ടു ദിവസം മുമ്പാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

കൊലപാതകത്തില്‍ ഒന്നില്‍കൂടുതല്‍ പേര്‍ പ്രതിയായേക്കുമെന്നും സൂചനയുണ്ട്. ഇതോടെ ഒന്നരമാസം നീണ്ട കേസ് ഫയല്‍ അവസാനിപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ജിഷയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത ചെരുപ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കൊലയാളിയിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. ചെരുപ്പ് വിറ്റ കുറുപ്പംപടിയിലെ കടയുടമ നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു.


Viewing all articles
Browse latest Browse all 20532

Trending Articles