Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

തായ് വാനില്‍ വന്‍ ഭൂചലനം : മരണം 7, 100 ലേറെ പേര്‍ക്ക് പരിക്ക്, തീവ്രത 6.4

$
0
0

തായ് വാന്‍: സൗത്ത് തായ്വാനില്‍ വന്‍ ഭൂചലനം. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 100 ലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനമുണ്ടായത്. മരണ സംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് തായ്വാന്‍ സര്‍ക്കാര്‍ അറിയിച്ചു.

 

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്വാന്‍ തലസ്ഥാനമായ തായ്‌പോയില്‍ 300 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. തെക്ക് കിഴക്ക് തായ്വാനില്‍ 43 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഇതിന്റെ പ്രകമ്പനം 40 സെക്കന്‍ഡ് നീണ്ടു നിന്നു. ഇതേ സമയം ഒട്ടേറെ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേപ്പാളിലും ഭുചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

 

ഏഴുനില കെട്ടിടം തകര്‍ന്നു വീണ അപകടത്തിലാണ് ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചത്. 220 പേരെ രക്ഷപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ക്കു വേണ്ടി തയ്യാറെടുത്തിരിക്കുന്നതിനിടയിലാണ് തായ്വാനില്‍ ഭൂചലനമുണ്ടായത്. ഞായറാഴ്ചയാണ് ചൈനീസ് പുതുവര്‍ഷാരംഭം.

തെക്ക് കിഴക്ക് തായ്നാനിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തിന്‍റെ പ്രകമ്പനം 40 സെക്കൻഡ് നീണ്ടുനിന്നു. നിരവധി തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേപ്പാളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ഭൂചലനത്തിൽ ചെരിഞ്ഞ ബഹുനില കെട്ടിടം

ബഹുനില കെട്ടിടം തകർന്നു വീണുള്ള അപകടത്തിലാണ് ഒരു കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചത്. 220 പേരെ രക്ഷപ്പെടുത്തി. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

1999 സെപ്റ്റംബറിൽ സെൻട്രൽ തായ് വാനിൽ 7.6 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ 2400 പേർ മരിച്ചിരുന്നു. 2013 ജൂണിൽ ഭൂചലനത്തെ (6.3 തീവ്രത) തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചിരുന്നു.

 

 


Viewing all articles
Browse latest Browse all 20532

Trending Articles