Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20610

ബാര്‍ കോഴക്കേസില്‍ ആഞ്ഞടിച്ച് ജോസ് കെ മാണി; കേരള കോണ്‍ഗ്രസിനു നീതി ലഭിച്ചില്ലെന്ന് ആരോപണം

$
0
0

കോട്ടയം: ബാര്‍കോഴകേസില്‍ കേരളകോണ്‍ഗ്രസിന് നീതി കിട്ടിയില്‌ളെന്ന് ജോസ് കെ.മാണി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴകേസില്‍ ഒളിഞ്ഞും തെളിഞ്ഞും പല ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഏതുഭാഗത്തുനിന്നാണ് ഇതുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകര്‍ കണ്ടത്തെണം. വിവാദമുണ്ടായപ്പോള്‍ കേരളകോണ്‍ഗ്രസ്എമ്മിനെ എഴുതിതള്ളാന്‍ ആഗ്രഹിച്ചവര്‍ പലരുമുണ്ട്. അവരിപ്പോള്‍ നിരാശരായി. തിരുവനന്തപുരം മുതല്‍ പാലാവരെ നടത്തിയ യോഗങ്ങളിലും സമ്മേളനങ്ങളിലും കെ.എം.മാണിക്ക് ലഭിച്ച സ്വീകരണം അതിനെ മറികടക്കുന്നതായിരുന്നു. ഇതുതന്നെയാണ് കെ.എം.മാണി പാലായില്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Viewing all articles
Browse latest Browse all 20610

Trending Articles