Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

മോദിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ ചാവേര്‍ സ്ഫോടനം

$
0
0

അന്താല്യ:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ ഐഎസ് ചാവേര്‍ പൊട്ടിത്തെറിച്ചു. നാല് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജി20 ഉച്ചകോടിയില്‍ തുര്‍ക്കിയില്‍ നടക്കാനിരിക്കെയാണ് സ്ഫോടനം. ഇതില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കിയിലെത്തിയിട്ടുണ്ട്. തുര്‍ക്കിയിലെ അന്താല്യയിലാണ് ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിയുടെ വേദിയില്‍ വച്ച് ലോക നേതാക്കളുമായി ആഗോള സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മോദി ട്വീറ്റ് ചെയ്തു. മൂന്നുദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി തുര്‍ക്കിയിലെത്തിയത്. ആഗോള സാമ്പത്തിക സ്ഥിതി, സുസ്ഥിര വളര്‍ച്ച, വികസനം, കാലാവസ്ഥാ വ്യതിയാനം, നിക്ഷേപം, വ്യാപാരം, ഊര്‍ജം എന്നീ വിഷയങ്ങളാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നത്. പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള ഭീകരത, അഭയാര്‍ഥി പ്രശ്നം എന്നിവയും സാമ്പത്തിക വിഷയങ്ങള്‍ക്ക് പുറമെ ചര്‍ച്ചയാകും.
ഐഎസിനെതിരെ സിറിയയില്‍ പോരാടുന്ന രാജ്യങ്ങള്‍ക്കെതിരെ പ്രതികാരനടപടികളെക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കിയുന്നു. ഫ്രാന്‍സ്, യുഎസ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു പുറമെ തുര്‍ക്കിയും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പാരിസില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 129 പേരാണ് കൊല്ലപ്പെട്ടത്. സിറിയയിലെ ഫ്രാന്‍സിന്റെ കടന്നുകയറ്റത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.


Viewing all articles
Browse latest Browse all 20542

Trending Articles