Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ആദ്യം ഞെട്ടല്‍,പിന്നെ ആഘോഷം.കണ്ണൂര്‍ കണ്ണവം വനത്തില്‍ പതമശ്രീ ലഭ്യത ആഘോഷിച്ച് സവിധായകന്‍ രാജമൗലി.

$
0
0

കണ്ണൂര്‍:മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്ത കൊടും വനത്തിനുള്ളില്‍ വച്ചാണ് പ്രശസ്ത സംവിധായകന്‍ രാജമൗലി തനിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത് അറിഞ്ഞത്.തനിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ പുരസ്‌കാരമാണ് പതമശ്രീ എന്ന് രാജമൗലി പറഞ്ഞു.കണ്ണൂര്‍ കണ്ണവത്തെ ഘോരവനത്തിനുള്ളില്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു അദ്ദേഹം.പുരസ്‌കാര വാര്‍ത്ത അറിയിച്ച് തന്നെ കാണാന്‍ എത്തിയ മാധ്യമ സംഘത്തോടാണ് രാജമൗലി സന്തോഷം പങ്കുവച്ചത്.ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയില്‍ പത്മശ്രീ വാര്‍ത്ത ആദ്യം രാജമൗലി വിശ്വസിച്ചില്ല.ആദ്യം ആശ്ചര്യത്തോടെയാണെങ്കിലും പതിയെ അത് സന്തോഷത്തിന് വഴിമാറി.അദ്ധേഹത്തിന് പുരസ്‌കാരം ലഭിച്ച വാര്‍ത്തയറിഞ്ഞതോടെ ഷൂട്ടിങ്ങ് സെറ്റും അത്യാഹ്ലാദത്തിലായി.അണിയറപ്രവര്‍ത്തകരും നിര്‍മ്മാതാവും ചേര്‍ന്ന് അദ്ധേഹത്തിന് ആശംസ നേര്‍ന്ന് സന്തോഷം പങ്കുവെച്ചു.രാജമൌലിയുടെ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ രണ്ട് മാസം നീണ്ട ലൊക്കേഷനാണ് കണ്ണൂര്‍ കണ്ണവം വനത്തില്‍ ഒരുക്കിയിരിക്കുന്നത്.


Viewing all articles
Browse latest Browse all 20534

Trending Articles