Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

മക്കളേ മറക്കരുത്…അമ്മയുടെ സംസ്‌കാരം ഇന്നാണ്.. വൃദ്ധസദനത്തില്‍ കിടന്നു മരിച്ച അമ്മയുടെ മൃതശരീരം പോലും അവഗണിച്ച ഡോക്ടറായ മകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ മകനും

$
0
0

തിരുവനന്തപുരം :വൃദ്ധസദനത്തില്‍ കിടന്നു മരിച്ച അമ്മയുടെ മൃതശരീരം പോലും അവഗനിച്ച ഡോക്ടറായ മകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ മകനും !..ഈ കൊച്ചു കേരളത്തില്‍ തന്നെ . പെറ്റുവളര്‍ത്തി വലുതാക്കിവിട്ട അമ്മയുടെ മരണമറിഞ്ഞിട്ടും തിരിഞ്ഞുനോക്കാതിരിക്കുന്ന മക്കളോ ഉന്നതരും !.. കടയ്ക്കാവൂര്‍ സ്വദേശിനി സുധാദേവിയ്ക്കാണ് ( 74 )മക്കളുടെ മുന്നില്‍ ഇങ്ങനെയൊരു അനാഥ അന്ത്യം.
ഇന്നലെ ഉച്ചയ്ക്ക് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സുധാദേവി മരിച്ചത് . കണ്ണൂര്‍ പയ്യന്നൂരില്‍ ആയുര്‍വേദ ഡോക്ടറായ മകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ മകനുമാണ് സുധാദേവിക്ക് ഉള്ളത്. മകനും കണ്ണൂരാണ്. മരണം അറിയിച്ചിട്ടും ഇരുവരും തിരിഞ്ഞു നോക്കിയില്ല.മക്കളുടെ ചെറുപ്രായത്തിലേ ഭര്‍ത്താവ് സുധാദേവിയെ ഉപേക്ഷിച്ചു പോയി. തുടര്‍ന്ന് കടയ്ക്കാവൂരിലെ വസ്തുവകകള്‍ വിറ്റ് തേക്കുംമൂട്ടിലേക്ക് താമസംമാറ്റി. ആനടി ആശുപത്രിക്ക് സമീപം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ എന്ന തയ്യല്‍ സ്ഥാപനം നടത്തിയാണ് സുധാദേവി കുട്ടികളെ പഠിപ്പിച്ച് മിടുക്കരാക്കിയത് . പ്രശസ്തമായ തയ്യല്‍ക്കടയായിരുന്നു .
പിന്നീട് മക്കളോടൊപ്പം താമസിച്ചുവരുമ്പോള്‍, ചില അസ്വാരസ്യങ്ങളുടെ പേരില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോന്നു. ആരോരുമില്ലാതായതോടെ, ആനയറ ശ്രീനാരായണ വനിതാ സമിതിയുടെ വൃദ്ധസദനത്തില്‍ ( തപസ്യ ) അന്തേവാസിയായി.

 

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് സുധാദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയ്ക്ക് സുഖമില്ലെന്ന വിവരം അറിയിക്കാനായി വൃദ്ധസദനത്തിലെ അന്തേവാസികളും ആശുപത്രി അധികൃതരും മക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. നില വഷളായപ്പോള്‍ മരണസമയത്തെങ്കിലും മക്കളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച അമ്മയുടെ വേദനയ്ക്ക് മുന്‍പില്‍ എല്ലാവരും നിസ്സഹായരായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മരണത്തിന് കീഴടങ്ങി. മരണവിവരം അറിയിക്കാന്‍ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡി. എം. ഒ, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ടാണ് വിവരമറിയിച്ചത്.
സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ ഫോണെടുത്തെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് അന്തേവാസികള്‍ മുന്‍കൈ എടുത്ത് സംസ്കാരത്തിനുള്ള നടപടികള്‍ സ്വീകരിച്ചു.മൃതദേഹം ഇന്ന് രാവിലെ ശാന്തി കവാടത്തില്‍ സംസ്കരിക്കും.


Viewing all articles
Browse latest Browse all 20532

Trending Articles