Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

തെന്നിന്ത്യന്‍ സുന്ദരി അസിന്‍ വിവാഹ ഫോട്ടോകള്‍ കാണാം

$
0
0

തെന്നിന്ത്യന്‍ സുന്ദരി അസിന്‍ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. രാജ്യതലസ്ഥാനത്ത് ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിര്‍ത്തി മൈക്രോമാക്സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ അസിന്റെ കഴുത്തില്‍ മിന്നണിയിച്ചു. ഹിന്ദു-ക്രിസ്ത്യന്‍ മതാചാരങ്ങളോടെ നടന്ന വിവാഹത്തില്‍ ബോളിവുഡിലെ ഏക സാന്നിധ്യം അക്ഷയ് കുമാര്‍ ആയിരുന്നു . ന്യൂഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ ഇന്നലെ രാവിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങില്‍ അമ്പതോളം പേരാണ് പങ്കെടുത്തത്. വൈകുന്നേരത്തോടെ ആരംഭിച്ച ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ആഘോഷത്തില്‍ 200 അതിഥികള്‍ പങ്കെ‌ുത്തു.asin rahul

കത്തോലിക്കാ ആചാരപ്രകാരം വിവാഹം നടത്തണമെന്നത് അസിന്റെ ആഗ്രഹമായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. വൈകുന്നേരം ആറുമണിയോടെ ആരംഭിച്ച വിവാഹാഘോഷം എട്ടരയോടെയാണ് അവസാനിച്ചത്. ഇരുവരും തീര്‍ത്തും സ്വകാര്യമായ വിവാഹച്ചടങ്ങാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും നേരത്തെ അറിയിച്ചിരുന്നു.

ക്രിസ്ത്യന്‍ വിവാഹത്തില്‍ വേരാ വാങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രവും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനായി സബ്യസാചി ഡിസൈന്‍ ചെയ്ത ലെഹങ്കയുമാണ് അസിനെ സുന്ദരിയാക്കിയത്. പത്തുതട്ടുള്ള വാനിലാ കേക്കും ചൈനീസ് രീതിയിലുള്ള ഉച്ചഭക്ഷണവും ഇന്ത്യന്‍ രീതിയിലെ അത്താഴവും അഥിതികള്‍ക്കായി ഒരുക്കിയിരുന്നു. വിവാഹത്തിനു ശേഷം, ജനുവരി 23ന് സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ റിസപ്ഷന്‍ ഒരുക്കുന്നുണ്ട്.

ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്‌കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.

അസിന്‍ വിവാഹ ഫോട്ടോകള്‍ കാണാം


Viewing all articles
Browse latest Browse all 20534

Trending Articles