Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കുഞ്ഞുങ്ങള്‍ക്ക് ദൈവമായി ഫ്രാന്‍സിസ് മാര്‍പാപ്പ, പാതയോരത്ത് പ്രസവിച്ച ഭവനരഹിതയായ യുവതിക്ക് വീടൊരുക്കി പാപ്പ

$
0
0

റോം :കരുണയുടെ പ്രതീകമായി ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനുമുന്നില്‍ വീണ്ടും . വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിനുസമീപം വഴിയരികില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ ഭവനരഹിതയായ റുമാനിയന്‍ യുവതിക്ക് സഹായഹസ്തവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുവതിക്ക് വത്തിക്കാനില്‍ത്തന്നെ വാസസ്ഥലമൊരുക്കാന്‍ മാര്‍പാപ്പ നിര്‍ദേശം നല്‍കി.കുഞ്ഞുങ്ങള്‍ക്ക് ദൈവമായി ഫ്രാന്‍സിസ് മാര്‍പാപ്പ എപ്പോഴും മീഡിയാകളില്‍ നിറയുന്നു.

 

കുഞ്ഞുമക്കളെ കണ്ടാല്‍ എപ്പോഴും അവരെ വാരിയെടുത്ത് അനുഗ്രഹിക്കുന്ന പിതാവ് അടുത്തയിടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ കുടിയെ അനുഗ്രഹിക്കുന്ന ന്യുസ് വലിയ പ്രധാന്യത്തോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റൊമില്‍ പാപ്പായെ കാണ്ട് അനുഗ്രഹത്തിനായി എത്തുന്ന വിശ്വാസികളുടെ കുണ്ജുങ്ങളെ പ്രത്യേക വാല്‍സല്‍ല്യത്തോടെ കയ്കളി എടുത്ത് അനുഗ്രഹിക്കുകയും ചെയ്യാറുണ്ട്.

അഭയാര്‍ഥികള്‍ക്ക് വാസസ്ഥലമൊരുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കാ ഇടവകകളോടും സ്ഥാപനങ്ങളോടും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭവനരഹിതരായ അമ്മയ്ക്കും കുഞ്ഞിനും വാസസ്ഥലമൊരുക്കിക്കൊണ്ടുള്ള മാതൃക.
സെന്റ് പീറ്റേഴ്സ് ചത്വരത്തിന് സമീപം പാതയോരത്ത് 37-കാരിയായ റുമാനിയന്‍ യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ വിവരം ഇന്നലെയാണ് വത്തിക്കാന്‍ വക്താവ് ഫെഡറിക്കോ ലൊംബാര്‍ഡി അറിയിച്ചത്. ഇവര്‍ കുഞ്ഞിന് ജന്‍മം നല്‍കുന്ന സമയത്ത് സഹായത്തിനുണ്ടായിരുന്നത് ഒരു വനിതാ പൊലീസ് ഓഫിസര്‍ മാത്രമായിരുന്നു.pope.eva

അമ്മയേയും കുഞ്ഞിനെയും സമീപത്തെ സാന്തോ സ്പിരിറ്റോ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഐറിന്‍ എന്നു പേരിട്ട കുഞ്ഞിന് 2.9 കിലോഗ്രാം ഭാരമുണ്ട്. ഇരുവരും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്ന് വത്തിക്കാന്‍ അറിയിച്ചു. സംഭവമറിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുവര്‍ക്കും വത്തിക്കാനില്‍ത്തന്നെ വാസസ്ഥലമൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തിലുള്ള ഒരു അഭയകേന്ദ്രത്തിലാകും അമ്മയും കുഞ്ഞും ഒരുവര്‍ഷത്തേക്ക് താമസിക്കുക.


Viewing all articles
Browse latest Browse all 20534

Trending Articles