Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20621

കുടിയന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത !എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഇല്ലാത്ത മദ്യം ഉത്തര കൊറിയയില്‍

$
0
0

എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യവുമായി ഉത്തര കൊറിയ. ഒരു ഔഷധച്ചെടിയില്‍ നിന്നുമാണ് കൊറിയ ഈ മദ്യം ഉണ്ടാക്കിയിരിക്കുന്നത്. ഇത് എത്ര കൂടിയ അളവില്‍ കഴിച്ചെന്നാലും ഹാങ് ഓവര്‍ ഉണ്ടാകില്ലെന്നാണ് കൊറിയയുടെ വാദം.
മദ്യത്തില്‍ പഞ്ചസാരയുടെ അളവ് കുറവായതിനാലാണ് ഹാങ് ഓവറും ഉണ്ടാകില്ലെന്ന് ഉത്തര കൊറിയ പറയുന്നത്. കൊറ്‌യോ ലിക്വര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മദ്യം ഒരു ഔഷധച്ചെടിയും ഉണങ്ങിയ അരിയും ചേര്‍ത്താണ് ഉണ്ടാക്കിയിരിക്കുന്നത്. രുചികരമായിരിക്കും ഈ മദ്യം എന്ന് ഗവേഷകര്‍ പറയുന്നു.ഈ മദ്യമുണ്ടാക്കുന്ന ഔഷധച്ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മരുന്നിന് മെര്‍സ്, സാര്‍സ്, എയ്ഡ്‌സ് പോലെയുള്ള പല മാരക രോഗങ്ങളും മാറ്റാനുള്ള കഴിവുണ്ടെന്ന് ഉത്തര കൊറിയ നേരത്തെ അവകാശപ്പെട്ടിരുന്നു.


Viewing all articles
Browse latest Browse all 20621

Trending Articles