Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മന്ത്രി കെ. ബാബുവിന് നേരെ കരിങ്കൊടി; സംഘർഷം; ലാത്തിചാർജ്

$
0
0

തിരുവനന്തപുരം: മന്ത്രി കെ. ബാബുവിന് നേരെ കരിങ്കൊടിയുമായി സി.പി.എം പ്രതിഷേധം. കോഴ വാങ്ങിയ മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വി. ശിവൻ കുട്ടി എം.എൽ.എയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. തിരുവനന്തപുരം പി.എം.ജിയിലെ ബിവറേജസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അപ്രതീക്ഷിതമായി കരിങ്കൊടി കാണിക്കുകയായിരുന്നു. മന്ത്രിയുടെ കാർ 20 മിനിറ്റോളം സമരക്കാർ തടഞ്ഞിട്ടു. പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി പോകണമെന്ന പൊലീസിന്‍റെ ആവശ്യം കെ.ബാബു നിരസിച്ചു. പ്രതിഷേധം ഭയന്ന് തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു കെ .ബാബു. പിന്നീട് മറ്റൊരു വഴിയിലൂടെയാണ് മന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്.

പൊലീസുകാരും പ്രതിഷേധക്കാരും തമ്മിലുണ്ടായ വാക്കേറ്റം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പുറമെ മഹിളാ അസോസിയേഷൻ പ്രവർത്തകരും സി.പി.എം പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു. സി.പി.എം പ്രവർത്തകർ മന്ത്രിയുടെ കാറിന് നേരെ കല്ലെറിഞ്ഞതായും ആക്ഷേപമുണ്ട്. സമരക്കാരുടെ നേരെ പൊലീസ് ലാത്തി വീശി.

 


Viewing all articles
Browse latest Browse all 20534

Trending Articles