Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20621

വെള്ളാപ്പള്ളിക്കു കോട്ടയം ബീഹാറോ..? അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോടും അതിക്രമം; കാറില്‍ മുളകുപൊടി സ്‌പ്രേയുമായി നടക്കുന്ന ഗുണ്ടയ്ക്കു തണല്‍ സംസ്ഥാനത്തെ പ്രമുഖ മന്ത്രി

$
0
0

കോട്ടയം: റേഞ്ച് റോവര്‍ കാറില്‍ മുളകുപൊടി സ്‌പ്രേയുമായി നടന്ന് ആളുകളെ ആക്രമിക്കുന്ന ഗുണ്ടാ വ്യവസായിക്കു സംരക്ഷണം ഒരുക്കുന്നത സംസ്ഥാനത്തെ പ്രമുഖനായ ഒരു മന്ത്രി. കൊല്ലത്തു നിന്നു യുഡിഎഫിന്റെ ഘടകകക്ഷിയായ മന്ത്രിയാണ് വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമയായ ഗുണ്ടാ വ്യവസായിക്കു സംരക്ഷണം ഒരുക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും വെള്ളാപ്പള്ളിയുടെ ഓഫിസിലെ നിത്യ സന്ദര്‍ശകനായ മന്ത്രി തന്നെയാണ് ഇയാള്‍ക്കു കേസില്‍ നിന്നും കോടാലികളില്‍ നിന്നും സംരക്ഷണം നല്‍കുന്നത്.
കഴിഞ്ഞ ദിവസം ജെസിബി ഡ്രൈവറെ ആക്രമിച്ച കേസില്‍ വെള്ളാപ്പള്ളി സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായതു തന്നെ മന്ത്രിയുടെ സ്വാധീനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സ്വാധീനവും പണവുമുണ്ടെങ്കില്‍ രാജ്യത്ത് എന്തു തോന്നിയവാസവുമാകാമെന്നാണ് വെള്ളാപ്പള്ളി ഗുണ്ടയുടെ അറസ്റ്റും തുടര്‍ന്നു നടന്ന സംഭവങ്ങളും വ്യക്തമാക്കുന്നത്. ജെസിബി ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ വെള്ളാപ്പള്ളിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
ജല അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനു കരാറെടുത്ത കോണ്‍ട്രാക്ടര്‍ മുഖ്യമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും, ഡിജിപിക്കും, ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണര്‍കാട് പൊലീസ് വെള്ളാപ്പള്ളി സഹോദരനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. അറസ്റ്റിന്റെ കഥ അതിലേറെ രഹസകരമായിരുന്നു. സരോജ് കുമാറിന്റെ ഡയലോഗ് പോലെ, അരസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ മടക്കിയയയച്ച ഗുണ്ടാ വ്യവസായി, സ്വന്തം റേഞ്ച് റോവര്‍ കാറില്‍ മണര്‍കാട് പൊലീസില്‍ എത്തുകയായിരുന്നു. തുടര്‍ന്നു ജാമ്യം എടുക്കാന്‍ കോടതിയില്‍ ഹാജരായതും സ്വന്തം റേഞ്ച് റോവറില്‍. ഇതെല്ലാം കണ്ട് പൊലീസ് സ്വന്തം ജീപ്പില്‍ ബീക്കണ്‍ ലൈറ്റും വച്ച് പൊലീസുകാര്‍ അകമ്പടി സേവിക്കുകയും ചെയ്തു.
മാസങ്ങള്‍ക്കു മുന്‍പു കെകെ റോഡില്‍ സ്വന്തം സ്ഥാപനത്തിന്റെ ഗേറ്റിനു മുന്നില്‍ കിടന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വെള്ളാപ്പള്ളി ഇടിച്ചു തെറിപ്പിച്ചത് കേസാകും മുന്‍പ് ഒതുക്കി തീര്‍ക്കാന്‍ ഇതേ മന്ത്രി തന്നെ നേരിട്ട് ഇടപെടുകയായിരുന്നു. വ്യവസായിയുടെ അക്രമത്തിനും ഗുണ്ടാ പ്രവര്‍ത്തനത്തിനും മന്ത്രിമാര്‍ തന്നെയാണ് സുരക്ഷയും സംരക്ഷണവും ഒരുക്കി നല്‍കുന്നതും. നിലവില്‍ ഇദ്ദേഹം നടത്തുന്ന അക്രമ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കു പക്ഷേ, പൊലീസിന്റെ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാകാറില്ല. പണം കൊടുത്തല്ല ഭീഷണിപ്പെടുത്തി നടപടികള്‍ റദ്ദാക്കാന്‍ കൂട്ടു നില്‍ക്കുന്നതും, പരാതിക്കാരെ വിരട്ടിയോടിക്കുന്നതും പൊലീസ് തന്നെയാണ്.


Viewing all articles
Browse latest Browse all 20621

Trending Articles