കോട്ടയം: കയ്യില്‍ പൂത്തകാശും പോക്കറ്റില്‍ പൊലീസിനെയുമായി കോട്ടയം നഗരത്തില്‍ പാഞ്ഞു നടക്കുന്ന ഗുണ്ടാ വ്യവസായി. കയ്യില്‍ മുളകുപൊടിസ്‌പ്രേയുമായി തമിഴ്‌സിനിമയിലെ വില്ലന്‍മാരെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ റേഞ്ച് റോവര്‍ കാറില്‍ പാഞ്ഞു നടക്കുന്ന കോട്ടയത്തെ ഒന്നൊന്നൊര ബില്‍ഡര്‍..! ഇത് വെള്ളാപ്പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയത്തെ കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍. എതിര്‍ക്കുന്നവരെ ഇടിച്ചു വീഴ്തിയും, താന്‍ പോകുന്ന വഴിയില്‍ തടസമുണ്ടായാല്‍ ഈ തടസമുണ്ടാക്കുന്ന വാഹത്തിന്റെ ഡ്രൈവര്‍മാരെ മുളകുപൊടി സ്േ്രപ ഉപയോഗിച്ചു ആക്രമിക്കുകയും ചെയ്യുന്നു ഇയാള്‍. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ജോസ് കെ.മാണി എംപിയും, മുഖ്യമന്ത്രിയും മുഖ്യധാരാ മാധ്യമങ്ങളും ഇയാളുടെ ഏറാന്‍മൂളികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ മുളകുപൊടി സ്േ്രപ ആക്രമണത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ നാലു കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പേരിനു പോലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ ജില്ലയിലെ നട്ടെല്ലില്ലാത്ത പൊലീസിനു സാധിച്ചില്ല. തീയറ്ററില്‍ നിന്നു പിടികൂടുന്ന പാവങ്ങളെ വന്‍ ക്രിമിനലുകളാക്കി ചിത്രീകരി്ച്ച വാര്‍ത്ത മെനയുന്ന മുഖ്യധാരാ മാധ്യമങ്ങളും ഗുണ്ടാ വ്യവസായിയുടെ ചെയ്തിയെ ന്യായീകരിച്ചു. മലയാള മനോരമയും, മാതൃഭൂമിയും കൗമുദിയും അടക്കമുള്ള മാധ്യമങ്ങള്‍ അക്രമത്തിന്റെ വാര്‍ത്ത പോലും നല്‍കാതെ തമസ്‌കരിച്ചു.
രണ്ടാഴ്ച മുന്‍പ് കോട്ടയം പാറമ്പുഴയിലായിലെ ഒരു പാവം ജെസിബി ഡ്രൈവറായിരുന്നു ഇയാളുടെ തേര്‍വാഴ്ചയ്ക്ക് ആദ്യം ഇരയായത്. റേഞ്ച് റോവര്‍ കാറില്‍ മദ്യലഹരിയില്‍ പാഞ്ഞെത്തിയ ഇയാള്‍ അകാരണമായാണ് ഈ യുവാവിനെ ആക്രമിച്ചത്. പാറമ്പുഴയില്‍ ജല അതോറിറ്റിയുടെ ജോലികള്‍ക്കായി റോഡില്‍ കുഴിയെടുക്കുകയായിരുന്നു ഈ ജെസിബി ഡ്രൈവര്‍. അര്‍ധരാത്രിയില്‍ റോഡില്‍ ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്ന് ആദ്യം ഇയാള്‍ കാറിന്റെ ഹോണ്‍ മുഴക്കി. അമിത ശബ്ദത്തില്‍ അസഹ്യമായ രീതിയില്‍ ഹോണ്‍ മുഴക്കിയതോടെ ജെസിബി ഡ്രൈവര്‍ ഇപ്പോള്‍ വാഹനം മാറ്റാമെന്ന് അറിയിച്ചു. എന്നാല്‍, പറഞ്ഞു തീരും മുന്‍പ് നടക്കേണ്ടത് നടന്നു. റേഞ്ച് റോവറിന്റെ ഡോര്‍ തുറന്നു പുറത്തിറങ്ങിയ അക്രമി, ജെസിബി ഡ്രൈവറുടെ കണ്ണിനു നേരെ മുളകുപൊടി സ്േ്രപ പ്രയോഗിച്ചു. കണ്ണിലും മൂക്കിലും അന്തരികാവയവങ്ങളിലും പുകച്ചിലും നീറ്റലും അനുഭവപ്പെട്ട ഡ്രൈവറെ ഉടന്‍ തന്നെ നാട്ടുകാരും ഒപ്പം ജോലി ചെയ്തിരുന്നവരും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
പിറ്റേന്ന് തന്നെ ഈസ്റ്റ് സിഐയ്ക്കു ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ ചേര്‍ന്ന് ജെസിബി ഡ്രൈവറുടെ പരാതി എഴുതി നല്‍കി. മുന്‍പ നഗരത്തിലെ തീയറ്ററിനുള്ളില്‍ മുളകു പൊടി സ്േ്രപ പ്രയോഗിച്ച സംഘത്തെ മണിക്കൂറുകള്‍ക്കുളളില്‍ കുടുക്കിയ പൊലീസിനു പക്ഷേ, റേഞ്ച് റോവര്‍ കാറിലെല്ലി മുളകുപൊടി സ്േ്രപ വീശിയ പ്രതിയെ കുടുക്കാന്‍ നട്ടെല്ലില്ലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെപ്പറ്റി വിവരവുമില്ല, ഒന്നുമില്ല. റേഞ്ച് റോവര്‍ കാറിന്റെ നമ്പര്‍ സഹിതം നാട്ടുകാര്‍ പൊലീസിനു പരാതി നല്‍കിയപ്പോള്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടിലായിരുന്നു പൊലീസ്. പൊലീസില്‍ നിന്നു നീതി ലഭിക്കാതെ വന്നതോടെ, ജെസിബി ഡ്രൈവര്‍ മാധ്യമങ്ങളെ സമീപിച്ചു. ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ കോപ്പിയുമായാണ് മലയാള മനോരമ, മാതൃഭൂമി, ദീപിക അടക്കമുള്ള പത്രങ്ങളെയും ചാനലുകളെയും സമീപിച്ചത്. എന്നാല്‍, ഈ മാധ്യമങ്ങളൊന്നും തന്നെ വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി ഉടമയുടെ പേരിനു മുന്നില്‍ മുട്ടിടിച്ചു. ഒടുവില്‍ മാധ്യമങ്ങളെല്ലാം വാര്‍ത്ത തമസ്‌കരിക്കുകയായിരുന്നു. മലയാള മനോരമയുടെ കോട്ടയം ഓഫിസ് അടക്കം പ്രധാന ഓഫിസുകളുടെയെല്ലാം അറ്റകുറ്റപണികള്‍ അടക്കം കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഈ വെള്ളാപ്പള്ളി കണ്‍സ്‌ട്രേക്ഷന്‍സ് ആണ്. അതുകൊണ്ടു തന്നെയാണ് വെള്ളാപ്പള്ളിയുടെ വികൃതികള്‍ക്കു മനോരമ മൗന സമ്മതം നല്‍കുന്നതും.
↧
കയ്യില്‍ കാശും പോക്കറ്റില്‍ പൊലീസും: കയ്യില്‍ മുളകുപൊടി സ്‌പ്രേയുമായി കോട്ടയത്തെ ഗുണ്ടാ വ്യവസായി: വെള്ളാപ്പള്ളിയെ വരച്ചവരയില്‍ നിര്‍ത്താന്‍ ചുണയുള്ള പൊലീസ് കോട്ടയത്തുണ്ടോ..?
↧