കണ്ണൂര്‍ : സി.പി.എമ്മിന്റെ പ്രമുഖ നേതാവിനെതിരെ വന്‍ സാമ്പത്തിക അഴിമതി ആരോപണം ഉയര്‍ന്നതായി സൂചന .പാര്‍ട്ടിയെ ഉപയോഗിച്ച് വന്‍ സാമ്പത്തിക തിരിമറികള്‍ നടത്തി എന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നടത്തിയ അന്യോഷണത്തില്‍ ഞെട്ടിക്കുന്ന തെളിവുകള്‍ കിട്ടിയത്രേ . ഇ.പി.ജയരാജന് എതിരെ തെളിവുകള്‍ സഹിതം പരാതി കൊടുത്ത യുവ നേതാവിനെ വാര്‍ത്ത പുറത്തു വിടരുതെന്നും പറഞ്ഞ് അനുനയിപ്പിക്കുകയും നടപടി എടുക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. സി.പി.എം പാര്‍ട്ടി നടത്തിയ പ്രാഥമിക അന്യോഷണത്തില്‍ പരാതിക്ക് അടിസ്ഥാനമുണ്ടെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടുകയും ചെയ്തതായാണ് സൂചന .വെട്ടിപ്പിലൂടെ ലഭിച്ച തുക ഗള്‍ഫിലേക്ക് കടത്തി എന്നുമാണ് ആരോപണം .
പാര്‍ട്ടി ഉചിതമായ നടപടി എടുത്തില്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ പ്രമുഖരായ യുവ നേതാക്കള്‍ സി.പി.എം വിട്ട് ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടി ഭയക്കുന്നു .