Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഫിയഡല്‍ഫിയയില്‍ പൊലീസ് ഓഫിസറെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചു: ഐഎസുമായി ബന്ധമുള്ള തീവ്രവാദി യുവാവ് അറസ്റ്റില്‍

$
0
0

ഫിയാഡല്‍ഫിയ: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട തീവ്രവാദിയെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസുകാരന്റെ തലയ്ക്കു നേരെ പോയിന്റ് ബ്ലാങ്കില്‍ നിന്നു തീവ്രവാദിയുടെ വെടി. വെടിയേറ്റു ഗുരുതരാവസ്ഥയിലായ പൊലീസുകാരന്‍ തീവ്രപരിചരവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഐഎസുമായി ബന്ധമുള്ള ഫിയാഡല്‍ഫിയ സ്വദേശി എഡ്വാര്‍ ആര്‍ച്ചറിനെ (30) പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

rail3rail1
കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ഫിയാജഡല്‍ഫിയയിലായിരുന്നു സംഭവം. രാ്ത്രിയില്‍ വാഹന പരിശോധനയ്ക്കിറങ്ങിയ പൊലീസ സംഘമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ എഡ്വാറിനെ കണ്ടെത്തിയത്. തുടര്‍ന്നു വാഹനം നിര്‍ത്തിയ പൊലീസ് സംഘം എഡ്വാറിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം അകാരണമായി പൊലീസ് ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പോയിന്റ് ബ്ലാങ്കില്‍ നിന്നു നേരെ വെടിയേറ്റതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായി പരുക്കേറ്റത്.
സംഭവത്തെ തുടര്‍ന്നു പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 2011 ല്‍ സൗദി അറേബ്യയിലും 2012 ല്‍ ഈജിപ്തിലും എഡ്വാര്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ഇതേ തുടര്‍ന്നാണ് പൊലീസ് കണ്ടെത്തിയത്. പൊലീസും അന്വേഷണ സംഘവും നടത്തിയ പരിശോധനയില്‍ ഇയാള്‍ക്കു ഐഎസ് തീവ്രവാദ സംഘടനകളുമായി നേരിട്ടു ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, ഏത് രീതിയിലാണ് ഇയാള്‍ തീവ്രവാദ സംഘടനയുമായി അടുപ്പത്തിലായതെന്നു ഇനിയും കണ്ടെത്തിയിട്ടില്ല.


Viewing all articles
Browse latest Browse all 20534

Trending Articles