അടൂര്‍: അടൂരിലെ പഴകുളത്ത് വീട് വാടയക്കെടുത്തു അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തിനു പിന്നില്‍ വന്‍ മാഫിയയെന്നു പൊലീസിനു സൂചന. കേരളത്തിലെമ്പാടും റാക്കറ്റുള്ള സംഘത്തില്‍ മൂന്നു സീരിയല്‍ നടിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് പൊലീസിനു ലഭിക്കുന്നത്. പഴകുളത്തെ സഹോദരിമാരുടെ ഫോണിന്റെ കോള്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് നിലവില്‍ ടെലിവിഷന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രമുഖ സീരിയല്‍ നടിമാരുമായി മണിക്കൂറുകളോളം നീളുന്ന സംഭാഷണങ്ങള്‍ നടന്നിട്ടുണ്ടെന്നതു സംബന്ധിച്ചു വ്യക്തമായത്.
അറസ്റ്റിലാകുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് മലയാള സിനിമയില്‍ മുഖം കാണിച്ച അസി.ഡയറക്ടറായ യുവ നടന്‍ സഹോദരിമാരില്‍ ഒരാലായ സിനിയുടെ ഫോണിലേയ്ക്കു വിളിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അര്‍ധരാത്രിയില്‍ ഇരുവരും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചിട്ടുമുണ്ട്. തുടര്‍ അന്വേഷണത്തിനായി ആവശ്യമെങ്കില്‍ നടനെന്നും ചോദ്യം ചെയ്യുമെന്നും പൊലീസ് സംഘം അറിയിച്ചു.
വിദേശത്തു നിന്നുള്ള നെറ്റ് കോളുകളാണ് ഇവരുടെ ഫോണില്‍ വന്നിരിക്കുന്നതില്‍ ഏറെയും. ഈ ഫോണ്‍നമ്പരുകളുടെ ചുവടു പിടിച്ച് പൊലീസ് നടത്തിയ അന്വേഷണം എത്തി നില്‍ക്കുന്നത് മധ്യകേരളത്തില്‍ ചുവടുകളുള്ള പ്രവാസി മലയാളിയിലാണെന്നാണ് സൂചനകള്‍. സീരിയല്‍ നടിമാരെ സംഘടിപ്പിച്ചു നല്‍കണമെന്ന വ്യവസായിയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മൂന്നു സീരിയല്‍ നടിമാരെ ബന്ധപ്പെട്ടതെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയതെന്നാണ് കേസ് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി സുകുമാരി ചോദ്യം ചെയ്യലുമായി കൃത്യമായി സഹകരിക്കാത്തതാണ് കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ തടസമായിരിക്കുന്നതെന്നു അടൂര്‍ സിഐ എം.ജി സാബു ഡിഐഎച്ച് ന്യൂസിനോടു വ്യക്തമാക്കി. പെണ്‍വാണിഭ റാക്കറ്റിലെ പ്രധാനിയായ കൊച്ചി സ്വദേശി ജോഷി എന്ന ആന്റപ്പനെയും പൊലീസിനു ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ രണ്ടു മൊബൈല്‍ നമ്പരുകളും ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്.