Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഐഎസിന്റെ പുതിയ ജിഹാദി ജോണ്‍.ഇന്ത്യക്കാരനായ അബു റുമെയ്സയെന്ന് റിപ്പോര്‍ട്ട്

$
0
0

ലണ്ടന്‍ : ലണ്ടന്‍: ബ്രിട്ടനെതിരെ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം പുറത്തുവന്ന ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ പുതിയ വീഡിയോ ദൃശ്യത്തില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമെന്ന്‌ റിപ്പോര്‍ട്ട്‌. വീഡിയോയില്‍ കൊലയാളിയായി എത്തുന്ന പുതിയ ‘ജിഹാദി ജോണ്‍’ ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ഥ്‌ ധാര്‍(അബു റുമയ്‌സ) എന്ന യുവാവാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. ബിഹാറുമായി ബന്ധം പുലര്‍ത്തുന്ന ബ്രിട്ടീഷ്‌ കുടുംബത്തിലാണ്‌ സിദ്ധാര്‍ഥ്‌ ജനിച്ചതെന്നും സൂചനകളുണ്ട്‌. കഴിഞ്ഞ വര്‍ഷമാണ്‌ ഇയാള്‍ സിറിയയിലേക്ക്‌ കടന്നത്‌. ഡേവിഡ് കാമറൂണിനെതിരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു കൊണ്ട് അഞ്ച് ബ്രിട്ടീഷ് പൗരന്മാരെ കൊല്ലുന്ന വീഡിയോ ആണ് ഐ എസ് പുറത്ത് വിട്ടത്.Siddhartha-Dhar

ഇത്തരം കൊലകള്‍ നടപ്പാക്കുന്ന സ്ഥിരം ആരാച്ചാരായ ജിഹാദി ജോണിനു പകരം പുതിയ മുഖമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് .ബ്രിട്ടീഷ് പൗരനായ ജിഹാദി ജോണ്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനാലാണ് പുതിയ ആരാച്ചാരായി അബു റുമെയ്സയെ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സിദ്ധാര്‍ത്ഥ് ധര്‍ എന്ന ഇന്ത്യന്‍ വംശജനാണ് മതം മാറി അബു റുമെയ്സ ആയത് . നിരോധിക്കപ്പെട്ട സംഘടനയില്‍ അംഗമാണെന്ന സംശയത്തില്‍ നേരത്തെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു . എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ പാരീസ് വഴി സിറിയയിലെത്തുകയായിരുന്നെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .

മൊഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടുവെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു . അതിനു പകരമായാണ് റുമെയ്സ ചാര്‍ജ്ജെടുത്തതെന്ന് കരുതപ്പെടുന്നു . ലണ്ടനില്‍ ബിസിനസ് നടത്തുകയായിരുന്ന റുമെയ്സ അല്‍ മുഹാജിറൊന്‍ എന്ന തീവ്രവാദ സംഘത്തിലാണ് അംഗമായിരുന്നത്.വീഡിയോയിലെ ശബ്ദം റുമെയ്സയുടേതിനോട് സാമ്യമുണ്ടെന്ന് അയാളുടെ സഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞു. പത്ത് വര്‍ഷം മുന്‍പാണ് സിദ്ധാര്‍ത്ഥ് ധര്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതെന്നും സഹോദരി വ്യക്തമാക്കി .


Viewing all articles
Browse latest Browse all 20534

Trending Articles