Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20541

കേരളത്തിലെ കുട്ടികള്‍ കിഡ്‌നി രോഗത്തിന്റെ പിടിയില്‍: രക്ഷിക്കാന്‍ ജാഗ്രത അത്യാവശ്യം

$
0
0

കോട്ടയം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ വൃക്കംരോഗം വര്‍ധിച്ചുവരുന്നതായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെറ്റായജീവിത ആഹാരശീലങ്ങളാണ് കുട്ടികള്‍ക്ക് വൃക്കരോഗം ബാധിക്കാന്‍ കാരണം. പഠനത്തില്‍ ജില്ലയില്‍ രണ്ടുശതമാനം കുട്ടികള്‍ക്ക് രോഗമുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്. ഈസ്ഥിതി തുടര്‍ന്നാല്‍ 2025ല്‍ 2022 പ്രായമാവരിലേക്ക് വൃക്കരോഗം അതിവേഗം വ്യാപിക്കും. ശരീരത്തിന് ക്രമമായ രീതിയിലെ വെള്ളംകുടിയും വ്യായാമവും മറ്റ് ഉല്ലാസപ്രവര്‍ത്തനങ്ങളും കുറഞ്ഞവരുന്നതും രോഗികള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
പരീക്ഷാദിവസങ്ങളിലും അവധിദിവസങ്ങളിലും ഭക്ഷണശീലവും ഉറക്കശീലവും ശ്രദ്ധിക്കാറില്ല. എട്ട്, 10 വയസുകാരില്‍ വൃക്കരോഗത്തിന്റെ പ്രധാനവില്ലനായ പ്രമേഹവും രക്തസമ്മര്‍ദ്ദവും കണ്ടത്തെിയിട്ടുണ്ട്. ഗ്‌ളോമെറുല നെഫ്രൈറ്റസും നെഫ്രോട്ടിക് സിന്‍ഡ്രോസും ബാധിച്ചവരും മൂത്രമൊഴിക്കാന്‍ മടികാരണം മൂത്രംപിടിച്ചുവെച്ച് അണുബാധയുണ്ടായവരും അനവധിയാണ്. സേവ് ജനറേഷന്‍ പദ്ധതിയുടെ ഭാഗമായി ‘രോഗപ്രതിരോധമാണ് ഏറ്റവും നല്ലചികിത്സ’ എന്ന ആശയം ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും സെമിനാറും സംഘടിപ്പിക്കും. രോഗലക്ഷണം കണ്ടത്തൊന്‍ പ്രാരംഭപരിശോധനകള്‍ നടത്തി തടയുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കുട്ടികളിലെ സ്ഥിരമായ ഭക്ഷണരീതി, ശുചിത്വം,വ്യായ്യാമമുറുകള്‍, വെള്ളംകുടി, ജീവിതശൈലി, ജീവിതരീതി, മാനസികസമ്മര്‍ദ്ദം എന്നീവിഷയങ്ങളും പഠനത്തിന് വിധേയമാക്കി.
ഫാസ്റ്റ്ഫുഡിന്റെ നിരന്തരഉപയോഗം, കളര്‍ചേര്‍ത്തതും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍, അധികഹോര്‍മോണ്‍, കൊഴുപ്പ് എന്നിവ അടങ്ങിയ മാംസമത്സ്യ ആഹാരങ്ങള്‍, അമിതമായ ഉപ്പടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയാണ് മിക്കകുട്ടികളുടെയും ഇഷ്ടഭക്ഷണം. ടി.വി കൊണ്ടിരിക്കുമ്പോള്‍ കഴിക്കുമ്പോള്‍ വറപൊരി മധുരപലഹാരങ്ങളുടെ അളവ് കൂടുന്നു. ചവച്ചരച്ചുകഴിക്കാതെ തിടുക്കത്തിലുള്ള അശ്രദ്ധമായ ഭക്ഷണരീതിയാണ് പലരും ശീലമാക്കുന്നത്. നാരുള്ള ഇലകറികള്‍ ഉള്‍പ്പെടുത്തിയ പ്രഭാതഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാത്ത കുട്ടികളാണ് അനവധി. വീടിന്റെ പരിസരത്തുള്ള പോഷകങ്ങളടങ്ങിയ പഴവര്‍ഗങ്ങളായ ചക്കപ്പഴം, പേരയ്ക്ക, പപ്പായ, വാഴപ്പഴം, ജാതിക്ക, മാങ്കോയിസ്റ്റിന്‍ ,ഫാഷന്‍ ഫ്രൂട്ട് , സപ്പോര്‍ട്ട, ആത്തപ്പഴം, മാമ്പഴം തുടങ്ങിയവ നല്‌ളൊരുശതമാനം കുട്ടികളും കഴിക്കാറില്ല.
പുതിയതലമുറയെ രോഗത്തില്‍നിന്ന് വിമുക്തമാക്കാന്‍ വ്യായാമം ഉറപ്പാക്കുന്നതിന് കായികവിനോദങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആരോഗ്യം സംരക്ഷിക്കാന്‍ കുട്ടികളെ ചെറുപ്രായത്തില്‍ സ്വയം പ്രാപ്തരാക്കുകയെന്നതാണ് കെ.എഫ്.ഐയുടെ ലക്ഷ്യം. ഇതിനായി ലാബ് സൗകര്യം ഉപയോഗിച്ച് രോഗലക്ഷണം കാണിക്കുന്നവരുടെ രക്തമൂത്ര പരിശോധനകള്‍ നടത്താനും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും പ്രതിരോധമാര്‍ഗങ്ങളടങ്ങിയ വീഡിയോ ക്‌ളിപ്പിങുകളും ലഘുലേഘകളും സജ്ജമാക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജോയിന്റ് കണ്‍വീനര്‍ ഷിബു പീറ്റര്‍ വെട്ടുകല്‌ളേല്‍, പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ്.എഫ് മൂലയില്‍, ടിംസ് നെടുമ്പുറം, അമേരിക്കയിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ വളന്റിയര്‍ന്മാരായ പ്രവാസി മലയാളികളായ ലിസ ജോയി, മോളി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.


Viewing all articles
Browse latest Browse all 20541

Trending Articles