Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

ബാംഗ്ലൂര്‍ വണ്ടലയില്‍ ചിറ്റിലപ്പള്ളി മുതലാളിയുടെ പ്രതികാര നടപടി തുടരുന്നു,26 തൊഴിലാളികള്‍ കൂടി സസ്‌പെന്‍ഷനില്‍,തിരിച്ചെടുക്കും വരെ സമരമെന്ന് വണ്ടര്‍ലാ കാര്‍മിക് സംഘ.

$
0
0

ബംഗ്ലുരു:കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള കര്‍ണ്ണാടകത്തിലെ വണ്ടര്‍ലാ പാര്‍ക്കില്‍ തൊഴിലാലി വിരുദ്ദ നടപടി തുടരുന്നു.സംഘടന പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയവരെ അനുകൂലിച്ച തൊഴിലാളികളെ സസ്‌പെന്റ് ചെയ്തതായി തൊഴിലാളികള്‍ ആരോപിച്ചു.240 ദിവസം പിന്നിട്ട സത്യാഗ്രഹ സമരം ശക്തമായി തുടരുന്നതിനിടെയാണ് മാനേജ്‌മെന്റ് വീണ്ടും തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം സംഘടനയില്‍ അവശേഷിക്കുന്നവരില്‍ 26 പേരെ കൂടി വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു.suspecesd-wondela-docu

മാനെജ്‌മെന്റിനെതിരായി പാര്‍ക്കില്‍ വരുന്നവരോട് പ്രചരണം നടത്തി,പറഞ്ഞ ജോലികള്‍ കൃത്യ സമയത്ത് ചെയ്തില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരേയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.ഇനി പാര്‍ക്കിനകത്ത് സംഘടനയില്‍ പെട്ട 16 പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.കഴിഞ്ഞ മാസം കര്‍ണ്ണാടക ഹൈക്കോടതി ബെഞ്ചില്‍ നിന്ന് വണ്ടര്‍ല കാര്‍മിക് സംഘത്തിനനുകൂലമായി ഉത്തരവ് ലഭിച്ചിരുന്നു.തൊഴിലാളികളെ നിയമ വിരുദ്ദമായി സസ്‌പെന്റ് ചെയ്തത് റദ്ദാക്കിയാണ് വിധി വന്നിരിക്കുന്നത്.ഇതിന്റെ വിധിപകര്‍പ്പ് അടുത്ത ദിവസം തൊഴിലാളികളുടെ കയ്യില്‍ കിട്ടാനിരിക്കെയാണ് വണ്ടര്‍ലാ മാനേജ്‌മെന്റ് വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയത്.ഇതിന് മുന്‍പ് ലേബര്‍ കോടതിയും തൊഴിലാളികള്‍ക്ക് അനുകൂലമായി ഉത്തരവിട്ടിരുന്നു.ഇതിനെതിരായാണ് വണ്ടര്‍ല ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വീണ്ടും തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
ഇതിന്റെ പ്രതികാരമെന്നോണമാണ് വീണ്ടും അകത്തുള്ളവരെ കൂടി സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്.മാനെജ്‌മെന്റ് തങ്ങള്‍ക്ക് ജോലിയൊന്നും തരാറില്ലെന്നും തങ്ങല്‍ ആരും പാര്‍ക്കിനകത്ത് മാനേജ്‌മെന്റിനെതിരെ പ്രചരണം നടത്തിയിട്ടില്ലെന്നും പുതുതായി സസ്‌പെന്റ് ചെയ്യപ്പെട്ടവര്‍ പറയുന്നു.പുറത്തുള്ള തൊഴിലാളികളെ അനുകൂലിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഈ പ്രതികാര നടപടിയെന്നാണ് തൊഴിലാളികളുടെ ആരോപണം.

മുന്‍പ് 36ല്‍ പരം തൊഴിലാളികളെ ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് പാര്‍ക്കില്‍ നിന്ന് ഒഴിവാക്കിയത്.ഇപ്പോള്‍ തീരെ പ്രവര്‍ത്തന പരിചയമില്ലാത്ത ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് പാര്‍ക്കിനകത്ത് തങ്ങള്‍ക്ക് പകരം ജോലി ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.ഇവര്‍ക്കും യാതൊരു വിധ തൊഴില്‍ സുരക്ഷിതത്വവും ഇല്ല.ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ഇവരെ പറഞ്ഞുവിട്ട് പുതിയ ആളുകളെ കൊണ്ടുവരികയാണ് മാനേജ്‌മെന്റ് ചെയ്യുന്നതെന്ന് വണ്ടര്‍ലാ കാര്‍മ്മിക് സംഘാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

മുന്‍പ് തൊഴിലാളി സംഘടന രൂപീകരിച്ച സമയത്ത് പ്രതികാരമെന്നോണം 59 പേരെയാണ് ഹൈദ്രാബാദിലെ ഇനിയും പ്രവര്‍ത്തനം തുടങ്ങാത്ത പാര്‍ക്കിലേക്ക് ചിറ്റിലപ്പള്ളി ഗ്രൂപ്പ് സ്ഥലം മാറ്റിയത്.ഇതില്‍ പ്രതിഷേധിച്ച 36 പേരെ സസ്‌പെന്റും ചെയ്തു.ബോണസോ മറ്റാനുകൂല്യങ്ങളോ ആവശ്യപ്പെട്ടല്ല മറിച്ച് തൊഴില്‍ സുരക്ഷിതത്വം ആവശ്യപ്പെട്ടാണ് തങ്ങള്‍ സംഘടന രൂപീകരിച്ചതെന്ന് പുറത്താക്കപ്പെട്ട തൊഴിലാളികള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.വീണ്ടും പ്രതികാര നടപടിയെടുത്ത വണ്ടര്‍ല മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.വണ്ടര്‍ല കാര്‍മിക് സംഘ പ്രവര്‍ത്തകരെ കൂടാതെ സിഐടിയു ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു.എന്തുവന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഈ തൊഴിലാളികള്‍.


Viewing all articles
Browse latest Browse all 20545

Trending Articles