Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20548

അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ കയറ്റണം; ആവശ്യവുമായി അജയ് തറയില്‍

$
0
0

വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് അജയ് തറയില്‍. ക്ഷേത്രാരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന എല്ലാവരേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്നാണ് അജയ് തറയിലിന്റെ ആവശ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അജയ് തറയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇന്ന് പ്രവേശനം അനുവദിച്ചിട്ടുള്ളത് ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ്. ക്ഷേത്ര ആരാധനയിലും വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന ധാരളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതേയും ക്ഷേത്രങ്ങളില്‍ കയറി ആരാധന നടത്തുന്നത്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് പ്രസക്തിയില്ലാതാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ്. അതുകൊണ്ട് ഹിന്ദുക്കള്‍ക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് സാക്ഷ്യപത്രം നല്‍കുന്നവര്‍ക്കും മാത്രമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടുള്ളു എന്ന 1952 ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പരിഷ്‌കരിച്ച് , ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കം എന്ന തിരുത്ത് വരുച്ചി ഉത്തരവിറക്കാന്‍ ആഗ്രഹിക്കുന്നു. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവെന്ന പ്രതിജ്ഞാപത്രം ഒരു വ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനം ആണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസം ബോര്‍ഡിന്റെ ചുമതലയല്ല. അതുകൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് മെമ്പര്‍മാരും പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

The post അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ കയറ്റണം; ആവശ്യവുമായി അജയ് തറയില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20548

Trending Articles