Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

പൃഥ്വിരാജ് തന്നെ മകളുടെ മുഖം ആരാധകരെ കാണിച്ചു

$
0
0

അച്ഛന്‍റെ താരപ്രഭ ഒരിക്കലും മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ട മകൾ അലംകൃത മേനോൻറെ മുഖം ഇതുവരെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലോ മറ്റോ പോസ്റ്റ് ചെയ്തിരുന്നില്ല. അത് പൃഥ്വിരാജും ഭാര്യ സുപ്രിയയും എടുത്ത തീരുമാനമായിരുന്നു. താരകുടുംബമാണ് അലംകൃതയുടേത്. അച്ഛൻറെയും വല്ല്യച്ചൻറെയും അമ്മമ്മയുടെയും അച്ഛാച്ചൻറെയുമൊന്നും താരപ്രഭ മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നും, സാധാരണ ഒരു ജീവിതം അവൾക്കുണ്ടാവണം എന്നും പൃഥ്വിയും സുപ്രിയയും ആഗ്രഹിച്ചു.
dfghjkl;
അതുകൊണ്ടാണ് ഇതുവരെ ഫോട്ടോ പുറത്ത് വിടാതിരുന്നത്.
ഫേസ്ബുക്ക്, ട്വിറ്റർ പേജിലാണ് പൃഥ്വി മകളുടെ ഫോട്ടോ ഇട്ടത്. മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫോട്ടോ ഷെയർ ചെയ്തത്. പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും അല്ലി എന്ന അലംകൃത നന്ദി അറിയിച്ചതായും പൃഥ്വി പറയുന്നു. മൂന്ന് മാസം മുൻപാണ് അലകൃതയെ സ്കൂളിൽ ചേർത്തത്. ആ സന്തോഷവും പൃഥ്വി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. മകളുടെ വളർച്ച കാണുന്നതാണ് തങ്ങളുടെ സന്തോഷം എന്ന് പൃഥ്വി പറയുന്നു. അലംകൃതയുടെ വളർച്ചയുടെ എല്ലാ ഘട്ടവും പൃഥ്വി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ പോസ്റ്റ് ചെയ്യുന്ന ഒരു ഫോട്ടോയിൽ പോലും മകളുടെ മുഖം കാണിച്ചില്ല.

The post പൃഥ്വിരാജ് തന്നെ മകളുടെ മുഖം ആരാധകരെ കാണിച്ചു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles