Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ആ മണിക്കൂറുകള്‍ക്ക് ശേഷം നാദിര്‍ഷ ഒളിവില്‍ പോയി..തെളിവ് നശിപ്പിക്കാന്‍ .. സഹായമൊരുക്കിയത് ദിലീപിന്റെ സുഹൃത്ത്. നാദിര്‍ഷ മുങ്ങിയത് പുനലൂരിലേക്ക്

$
0
0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. അന്വേഷണസംഘത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം പറയുന്നത്.കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സൃഹൃത്തും സംവിധായകനുമായ നാദിര്‍ഷ കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയതായി അന്വേഷണ സംഘം.

കേസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിനു ശേഷം നാദിര്‍ഷ ഒളിവില്‍ കഴിഞ്ഞുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.ചോദ്യം ചെയ്യലിന് വിധേയമായ നാദിര്‍ഷ ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയുടെ പുനലൂരിലെ ഒരു എസ്‌റ്റേറ്റില്‍ ഒളിവില്‍ കഴിഞ്ഞുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ സമയം തെളിവുകള്‍ നശിപ്പിക്കാന്‍ നാദിര്‍ഷ നീക്കം നടത്തിയോ എന്നാണ് അന്വേഷണം നടക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ടെന്നും മുമ്പ് പലതവണ ചോദ്യം ചെയ്തതാണെന്നും നാദിര്‍ഷ ജാമ്യഹര്‍ജിയില്‍ പറയുന്നു. അതേസമയം, നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം നാദിര്‍ഷ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.ജൂലൈയിലാണ് ദിലീപിനൊപ്പം നാദിര്‍ഷയെയും ചോദ്യം ചെയ്തത്. 13 മണിക്കൂറോളം നീണ്ട അന്നത്തെ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അദ്ദേഹം ഒളിവില്‍ പോയത്.

ജൂലൈയിലാണ് ദിലീപിനൊപ്പം നാദിര്‍ഷയെയും അന്വേഷണസംഘം ചോദ്യം ചെയ്തത്. അന്ന് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യംചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിയ സാഹചര്യത്തില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.കുരുക്ക് മുറുകി എന്ന മനസിലായതോടെ മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും പൊലീസ് നിരന്തരം പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നാദിര്‍ഷ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

The post ആ മണിക്കൂറുകള്‍ക്ക് ശേഷം നാദിര്‍ഷ ഒളിവില്‍ പോയി..തെളിവ് നശിപ്പിക്കാന്‍ .. സഹായമൊരുക്കിയത് ദിലീപിന്റെ സുഹൃത്ത്. നാദിര്‍ഷ മുങ്ങിയത് പുനലൂരിലേക്ക് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles