സിനിമാ ഡെസ്‌ക്
മുംബൈ: അഭിനയിക്കുന്ന സിനിമകൾ ബോക്‌സ്ഓഫീസിൽ വലിയ വിജയങ്ങൾ നേടുന്നില്ലെങ്കിലും ബോളിവുഡിന് പുറത്ത് പരസ്യത്തിലും, മോഡലിംഗിലും വലിയ വിപണിമൂല്യമുള്ള താരമാണ് സണ്ണി ലിയോൺ. ബോളിവുഡിൽ എത്തിയ സമയത്ത് മുഖ്യധാരയിൽ താൻ നേരിട്ട ഒറ്റപ്പെടുത്തലിനെക്കുറിച്ചും അവഗണനയെക്കുറിച്ചുമാണ് സണ്ണി ലിയോൺ ഇപ്പോൾ മനസ് തുറക്കുന്നത്.
ഒരു അവാർഡ് നിശയിൽ പങ്കെടുക്കവെ തനിക്കൊപ്പം സ്റ്റേജ് പങ്കിടാൻ ബോളിവുഡ് താരങ്ങൾ തയ്യാറായില്ലെന്ന് സണ്ണി തുറന്നു പറഞ്ഞു. അതിനാൽ ഏറെ നേരം വേദിക്ക് സമീപം ഇരിയ്‌ക്കേണ്ടിവന്ന തനിക്കൊപ്പം ഒരാൾ മാത്രമാണ് അവസാനം സ്റ്റേജിലേക്ക് വരാൻ തയ്യാറായതെന്നും സണ്ണി പറഞ്ഞു. സിനിമാമേഖലയിൽ തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഇല്ലെന്നും എന്നാൽ അടുപ്പമുള്ള ചിലരുണ്ടെന്നും താരം പറഞ്ഞു.
എന്നോടൊപ്പം പ്രവർത്തിച്ച ചിലർ നല്ല സുഹൃത്തുക്കളായിട്ടുണ്ട്. അത്തരം പരിചയങ്ങളേ സൗഹൃദത്തിലേക്ക് നയിച്ചിട്ടുള്ളൂ. പരിചയപ്പെടാൻ വരുന്ന അനേകം പേർക്ക് സണ്ണി ലിയോൺ എന്ന യഥാർഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും താരം പറഞ്ഞു.
The post എന്നെ കാണാനെത്തുന്നവർ ആവശ്യപ്പെട്ടുന്നത് ഈ കാര്യം: സണ്ണി ലിയോൺ appeared first on Daily Indian Herald.