Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ചെറുപ്പക്കാരനായ വാപ്പച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

$
0
0

ഇന്ന് മലയാളത്തിൻറെ മെഗാസ്റ്റാർ അറുപത്തിയാറിലേക്ക് കടക്കുകയാണ്. മെഗാസ്റ്റാറിന് ആശംസയുമായി എത്തുന്നവരുടെ കൂട്ടത്തിൽ മകൻ ദുൽഖർ സൽമാനുമുണ്ട്. വാപ്പച്ചിയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിതുകൊണ്ട് ദുൽഖറും മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു. എന്നെന്നും തന്നെക്കാൾ ചെറുപ്പമായ, ശാന്തനായ വാപ്പച്ചിയ്ക്ക് പിറന്നാൾ ആശംകൾ എന്ന് പറഞ്ഞുകൊണ്ടാണ് ദുൽഖർ ഫേസ്ബുക്കിൽ എത്തിയിരിയ്ക്കുന്നത്. രണ്ടുപേരും കൂളിങ് ഗ്ലാസും വച്ച് നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ വൈറലാകുകയാണ്. മിനിട്ടുകൾക്ക് മുൻപ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോയ്ക്ക് ഇതിനോടകം 60 ആയിരത്തിലധികം ലൈക്കുകളും രണ്ടായിരത്തിലധികം ഷെയറുകളും ലഭിച്ചു. മമ്മൂട്ടിയുടെയും ദുൽഖറിൻറെയും സൌന്ദര്യത്തെ താരതമ്യം ചെയ്തും മറ്റുമുള്ള രസകരമായ കമൻറുകൾ പോസ്റ്റിന് തഴെ കൂടുകയാണ്.

The post ചെറുപ്പക്കാരനായ വാപ്പച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles