ധോണിയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യയിലെ ഹോട്ടസ്റ്റ് നായികമാരില്‍ ഒരാളായ റായ് ലക്ഷ്മി. റായ് ലക്ഷ്മി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ധോണിയുമായി ഡേറ്റിങ് നടത്താറുണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ചൊന്നും തങ്ങള്‍ ചിന്തിച്ചിട്ടില്ലന്നും റായി ലക്ഷ്മി പറഞ്ഞു. ഞങ്ങള്‍ പരസ്പരം കമ്മിറ്റ് ചെയ്തിട്ടില്ല, ഐ.പി.എല്‍ ആദ്യ സീസണില്‍ ഒരു ടീമിന്റെ അംബാസിഡറായിരുന്നു താന്‍. ധോണി ആ ടീമിന്റെ ഭാഗമായിരുന്നു. ഒരു വര്‍ഷ കാലത്തോളം ഒരുമിച്ചുണ്ടായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. ഇത്തരത്തില്‍ ഞങ്ങള്‍ക്കിടയില്‍ ചിന്തിക്കാത്ത കാര്യങ്ങളെ കുറിച്ച് എന്തിനാണ് എല്ലാവും ചോദിക്കുന്നതെന്നും ലക്ഷ്മി അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. നേരത്തെ ‘എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രം പുറത്തുവന്നപ്പോള്‍ തന്നെ കുറിച്ച് ചിത്രത്തില്‍ എന്തെങ്കിലും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് റായ് ലക്ഷ്മി അന്വേഷിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
The post ധോണിയുമായി ഡേറ്റിങ് നടത്താറുണ്ടായിരുന്നു; ഒരു വര്‍ഷ കാലത്തോളം ഒരുമിച്ചുണ്ടായിരുന്നു appeared first on Daily Indian Herald.