സംസ്‌ഥാനത്ത് വലിയ റസ്റ്റോറന്റുകൾക്ക് ബിയർ വിളമ്പാൻ അനുമതി നല്കുന്നു. ഇതിനായി തിരഞ്ഞെടുക്കുന്ന റസ്റ്റോറന്റുകൾക്ക് പ്രത്യേക ഗ്രേഡ് നല്കും. വന്‍കിട റസ്‌റ്ററന്റുകളോടനുബന്ധിച്ച് ഇഷ്‌ടമുള്ള തരത്തില്‍ ബിയര്‍ നിര്‍മിച്ച് വില്‍ക്കാന്‍ സാധ്യമാകുന്ന തരത്തില്‍ മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും അനുവദിക്കുന്നതിനും സര്‍ക്കാര്‍ വഴിയൊരുക്കുന്നു. ഇതിനു യോജിക്കുന്ന രീതിയില്‍ എക്‌സൈസ് നയത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള റിപ്പോര്‍ട്ട് ഋഷിരാജ് സിങ്ങിന്റെ പണിപ്പുരയിലാണ്. ഉപഭോക്‌താവിന്റെ അഭിരുചിക്കനുസരിച്ച് റസ്‌റ്റോറന്റുകളില്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കും. പൈനാപ്പിള്‍, ഓറഞ്ച്, മുന്തിരി, ആപ്പിള്‍ തുടങ്ങിയവയാകും രുചിഭേദങ്ങളില്‍ ചിലത്. റസ്‌റ്റോറന്റുകളില്‍ സജ്‌ജീകരിക്കുന്ന ബ്രൂവറികളിലാകും നിര്‍മ്മാണം. കര്‍ണാടക മാതൃകയില്‍, അതേസമയം സുപ്രീം കോടതിവിധി പ്രകാരമായിരിക്കും ഇതു ചെയ്യുക. കര്‍ണാടകയില്‍ ഈയിടെ ദേശീയ, സംസ്‌ഥാന പാതയോരങ്ങളിലെ നിരവധി പബ്ബുകള്‍ സുപ്രീം കോടതിവിധി പ്രകാരം പൂട്ടിയിരുന്നു. ഇത്തരത്തിലുള്ള തടസങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
The post റസ്റ്റോറന്‍റിലും ഇനി ബിയർ appeared first on Daily Indian Herald.