Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20557

യാത്രക്കാര്‍ നോക്കിനില്‍ക്കെ പച്ചമരം കത്തിയമര്‍ന്നു !..അല്‍ഭുതപ്പെടുത്തുന്ന വീഡിയോ

$
0
0

കാട് കാണാനെത്തിയ ഒരു സംഘം ആളുകളെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ നോക്കി നില്‍ക്കെ പച്ചമരം കത്തിയമര്‍ന്നു.ഒഹിയോയിലെ വനമേഖലയിലാണ് സംഭവം. യാത്രാ സംഘത്തിലെ ചില അംഗങ്ങള്‍ സംഭവത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു. നെടുകെ ചെറിയ പിളര്‍പ്പ് ദൃശ്യമായ മരത്തിന്റെ ഉള്ളില്‍ നിന്നാണ് തീ പടര്‍ന്നത്.
ഉറവിടം എവിടെ നിന്നറിയാതെ പടര്‍ന്ന തീ ദൃക്‌സാക്ഷികളെ പരിഭ്രാന്തരാക്കി. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തലയറ്റം മുതല്‍ ചുവടെ വേര് വരെ മരം കത്തിയമരുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കാട്ടുതീ പോലെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഡിസംബര്‍ 21ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 223,400 പേര്‍ കണ്ടുകഴിഞ്ഞു. പച്ച മരം നിന്ന നില്‍പ്പില്‍ കത്തിയമര്‍ന്നത് സാത്താന്റെ പ്രവര്‍ത്തിയാണെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഇത്തരം വിശ്വാസക്കാര്‍ വീഡിയോയുടെ കമന്റ് ബോക്‌സില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.


Viewing all articles
Browse latest Browse all 20557

Trending Articles