Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

പട്ടാപ്പകല്‍ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടുപോയി പൊലീസ് ക്വാര്‍ട്ടേഴ്സില്‍ പീഡിപ്പിചഃചഃു !..കോട്ടയം ഡിവൈഎസ്പി ടി.എ. ആന്റണിയെ സസ്പെന്‍ഡ് ചെയ്തു

$
0
0

കൊച്ചി: കോട്ടയം ഡിവൈഎസ്പി ടി.എ. ആന്റണിയെ സസ്പെന്‍ഡ് ചെയ്തു. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജിയാണ് ആന്റണിയെ സസ്പെന്‍ഡ് ചെയ്തത്. പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചാമംപതാല്‍ തോട്ടുങ്കല്‍ സ്വദേശിയായ 34 കാരിയാണ് ഡിവൈ.എസ്.പി ആന്റണിക്കെതിരെ പരാതി നല്കിയത്. പൊന്‍കുന്നത്ത് ഇന്റര്‍നെറ്റ് കഫേ നടത്തിവരികയാണ് യുവതി. മണര്‍കാട്ടേയ്ക്ക് മൊബൈലില്‍ വിളിച്ചുവരുത്തിയശേഷം സ്വന്തം കാറില്‍ മുട്ടമ്പലത്തെ ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ കോട്ടയം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നതിനിടയിലാണ് ഡിവൈ.എസ്.പി.യുടെ ഈ മുങ്ങല്‍. ഇതിനിടയില്‍ മേലധികാരി വിളിച്ചതിനെതുടര്‍ന്ന് ഡിവൈ.എസ്.പി ക്ക് പോകേണ്ടി വന്നു. യുവതിയെ ഒരു മുറിയില്‍ പൂട്ടിയിട്ടശേഷമാണ് ഡിവൈ.എസ്.പി പുറത്തു പോയത്. മൂന്നു മണിക്കൂറോളം തനിക്ക് മുറിയിലെ തടങ്കലില്‍ കഴിയേണ്ടിവന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനും തടഞ്ഞുവച്ചതിനുമാണ് ഡിവൈ.എസ്.പിയ്ക്കെതിരെ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്.

ഒരു കേസുമായി ബന്ധപ്പെട്ട് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. ഡിവൈ.എസ്.പിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ അന്നേദിവസം പലപ്രാവശ്യം യുവതിയെ വിളിച്ചിരുന്നതായും ദീര്‍ഘനേരം സംസാരിച്ചിരുന്നതായും സൈബര്‍ വിഭാഗം കണ്ടെത്തിയിരുന്നു.മണിമല സി.ഐ ആയിരിക്കെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ടി.എ.ആന്റണി യുവതിയുമായി പരിചയപ്പെടുന്നത്. യുവതിയുടെ ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരനും തമ്മിലുള്ള കേസില്‍ യുവതിയുടെ ഭര്‍ത്താവിന് അനുകൂലമായ നിലപാടാണ് ആന്റണി സ്വീകരിച്ചത്.ക്വാര്‍ട്ടേഴ്സില്‍വച്ച് പീഡിപ്പിച്ച വിവരം വീട്ടമ്മ ഭര്‍ത്താവിനെ അറിയിച്ചതിനെതുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയത്.സോണിയ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ഡിവൈ.എസ്.പി സ്ഥലത്തുനിന്ന് മാറിനിന്നതും പരാതിയുടെ ഗൗരവം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് വിവരം ഫാക്സ് സന്ദേശത്തിലൂടെ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് അയച്ചു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രി ഉടന്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.വര്‍ഷങ്ങളായി യുവതിയെ പരിചയമുണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നുമാണ് ഡിവൈ.എസ്.പി ജില്ലാ പൊലീസ് ചീഫിനോട് വ്യക്തമാക്കിയതെന്നറിയുന്നു. തന്റെ ഓഫീസ് സ്റ്റാഫിനെ വിളിച്ച് നിരന്തരം യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും അതിനാലാണ് ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയതെന്നുമാണ് ഡിവൈ.എസ്.പി നല്‍കിയ വിശദീകരണം. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.


Viewing all articles
Browse latest Browse all 20522

Trending Articles