Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മോഡലിംഗ് രംഗത്ത് വന്‍തോതില്‍ വേശ്യാവൃത്തി.. ഒരു രാത്രി ഒപ്പം കഴിയുന്നതിന് നല്‍കുന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വന്‍ തുക…

$
0
0

ന്യുദൽഹി :മോഡലിംഗ് രംഗം സെക്‌സ് റാക്കറ്റിന്റെ പിടിയിലെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.ഒരു രാത്രി ഒപ്പം കഴിയുന്നതിന് നല്‍കുന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വന്‍ തുക ലഭിക്കുന്നതാണ് വെളിപ്പെടുത്തൽ .സിനിമയിലേക്ക് ചുവടു വയ്ക്കുന്നതിന്റെ ആദ്യപടിയായാണ് പലപ്പോഴും മോഡലിംഗ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മോഡലിംഗ് രംഗത്ത് വന്‍തോതില്‍ വേശ്യാവൃത്തി നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ ഒരു യുവ മോഡല്‍ പുറത്തു വിട്ടിരിക്കുന്നത്. austrainaലണ്ടന്‍ മോഡലിംഗ് രംഗത്തെ യുവമോഡലായ 20കാരി ജാസ് ഈഗറാണ് രംഗത്ത് വന്നിരിക്കുന്നത്. ലണ്ടന്‍ മോഡലിംഗ് രംഗത്ത് തുടക്കക്കാര്‍ക്ക് ഒരു രാത്രിക്ക് 2000 പൗണ്ട് കിട്ടുമ്പോള്‍ സൂപ്പര്‍ മോഡലുകള്‍ക്ക് രണ്ട് മില്യണ്‍ വരെ പൗണ്ട് പ്രതിഫലം ലഭിക്കുമെന്നും ഈഗര്‍ പറയുന്നു.

പണക്കാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് പണമുണ്ടാക്കുന്നത് അഭിമാനമായി കരുതുന്ന മോഡലുകള്‍ ഏറിവരുന്ന ദുരവസ്ഥായാണിപ്പോഴെന്ന് ഈഗര്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. എന്നാല്‍ മോഡലിംഗ് രംഗത്ത് പിടിച്ച് നില്‍ക്കാനായി താന്‍ ഒരിക്കലും ശരീരം വിറ്റിട്ടില്ലെന്നും തന്റെ മൂല്യങ്ങളില്‍ വിട്ട് വീഴ്ച ചെയ്തിട്ടില്ലെന്നും ഇവര്‍ തുറന്നു പറയുന്നു. തന്നെ ഇതിലേക്ക് വലിച്ചിഴക്കാനായി മെസേജുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും ചിലര്‍ ശ്രമിച്ചിരുന്നെങ്കിലും താന്‍ വഴങ്ങിയില്ലെന്നും ഈഗര്‍ പറയുന്നു.girls

ലണ്ടനിലെ ഒരു ക്ലബില്‍ വച്ചാണ് ആദ്യമായി എസ്‌കോര്‍ട്ട് ഏജന്റുമാര്‍ സമീപിക്കുന്നത്. അന്ന് തന്നെ ചൂഷണം ചെയ്യാനൊരുങ്ങിയ ആള്‍ തനിക്ക് നല്ലൊരു മോഡലിംഗ് കരിയര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഈഗര്‍ പറയുന്നു. തന്നോട് സെക്‌സ് ചെയ്യാനായി ആവശ്യപ്പെട്ട് സമീപിച്ച കമ്പനിയുടെ പാര്‍ട്ണര്‍ ക്ലൈന്റായി പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ മോഡലിംഗ് ഏജന്‍സികളുണ്ടെന്നും ഈഗര്‍ പറയുന്നു. എന്നാല്‍ താന്‍ ഈ ആവശ്യം നിഷേധിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. അധികം വൈകാതെ ജോര്‍ജ് എന്ന പേരിലുള്ള ഒരാള്‍ തന്നെ സമീപിപ്പിക്കുകയും ഒരു പ്രമുഖ നടനൊപ്പം പ്രൈവറ്റ് ഡിന്നര്‍ കഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നും ഈഗര്‍ പറയുന്നു. താന്‍ മോഡലാണെന്നും എസ്‌കോര്‍ട്ടല്ലെന്നും അയാളോട് പറഞ്ഞപ്പോള്‍ ഇത് ഈ വ്യവസായത്തില്‍ ഇതൊക്കെ സര്‍വസാധാരണമാണെന്നായിരുന്നു അയാളുടെ മറുപടി.

The post മോഡലിംഗ് രംഗത്ത് വന്‍തോതില്‍ വേശ്യാവൃത്തി.. ഒരു രാത്രി ഒപ്പം കഴിയുന്നതിന് നല്‍കുന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വന്‍ തുക… appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles