Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പുനഃസംഘടനയ്ക്ക് കളമൊരുക്കി രാ​ജീ​വ് പ്ര​താ​പ് റൂ​ഡി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു. അരുണ്‍ ജയ്റ്റ്ലിക്ക് ധനവകുപ്പ് നഷ്ടമാകും കേരളത്തിനും മന്ത്രിസഭയിൽ സ്ഥാനം ?

$
0
0

ന്യൂഡൽഹി: രാജീവ് പ്രതാപ് റൂഡി കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചു.രണ്ടോ മൂന്നോ മന്ത്രിമാർ കൂടി ഉടൻ രാജി വച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ശനിയാഴ്ചയുണ്ടായേക്കും.റെയില്‍വേ വകുപ്പ് നിതിന്‍ ഗഡ്കരിക്കു നല്‍കാനാണു സാധ്യത. അരുണ്‍ ജയ്റ്റ്ലി ധനവകുപ്പ് ഒഴിയും. പീയുഷ് ഗോയല്‍ ധനമന്ത്രിയാകും. ഉമാ ഭാരതി ഉള്‍പ്പെടെ കൂടുതല്‍പേര്‍ രാജി നല്‍കിയേക്കും എന്നും റിപ്പോർട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും.

അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന മന്ത്രിസഭാ വികസനത്തിനു മുന്നോടിയായാണ് രാജി. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്കു പോകുന്നതിനു മുന്പായി പുനഃസംഘടനയുണ്ടായേക്കും. മന്ത്രിസഭയിൽനിന്നു കൂടുതൽ രാജിയുണ്ടാകുമെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി. പ്രതിരോധ വകുപ്പിന്‍റെ അധിക ചുമതലകൂടി വഹിക്കുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയിൽനിന്ന് ഒരു വകുപ്പ് എടുത്തുമാറ്റും. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽ മന്ത്രാലയത്തിൽനിന്നു സുരേഷ് പ്രഭു തെറിക്കാനും സാധ്യതയുണ്ട്.

അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ എട്ടു കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തതിനു മണിക്കൂറുകൾക്കുള്ളിലാണു രാജീവ് പ്രതാപ് റൂഡിയുടെ രാജി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രമന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണി നടത്തുമെന്ന സൂചനകളാണു ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ടുവയ്ക്കുന്നത് .പാർട്ടി സംഘാടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റൂഡിയുടെ തീരുമാനമെന്നാണു സൂചന. പുനഃസംഘടനയ്ക്കു മുന്നോടിയായി ബിജെപി അധ്യക്ഷൻ അമിത് ഷാ കേന്ദ്രമന്ത്രിമാരുമായും പാർട്ടി നേതാക്കളുമായും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. ജെഡിയു, എഡിഎംകെ പാർട്ടികൾക്കു മന്ത്രിസഭയിൽ പ്രാതിനിത്യം നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

The post പുനഃസംഘടനയ്ക്ക് കളമൊരുക്കി രാ​ജീ​വ് പ്ര​താ​പ് റൂ​ഡി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു. അരുണ്‍ ജയ്റ്റ്ലിക്ക് ധനവകുപ്പ് നഷ്ടമാകും കേരളത്തിനും മന്ത്രിസഭയിൽ സ്ഥാനം ? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles