Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ഉരുണ്ടുരുണ്ട് ഏഴാം വയസില്‍ അവന്‍ ലോക റെക്കോര്‍ഡിട്ടു; റെക്കോര്‍ഡ് സ്വന്തമാക്കിയത് രണ്ടു വര്‍ഷത്തെ പരിശീലനം കൊണ്ട്

$
0
0

മണിപ്പൂര്‍: കൂട്ടുകാര്‍ സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോള്‍ മണിപ്പൂരുകാരനായ തിലൂക്ക് കെയ്‌സാം കാലില്‍ ഒരു റോളറും വച്ചു കെട്ടി ഉരുളുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പുലര്‍ച്ചെ കെയ്‌സാമിന്റെ ദിനചര്യ ഇതായിരുന്നു. ഒടുവില്‍ ആ കഠിന പരിശ്രമത്തിനു ഫലം കണ്ടിരിക്കുന്നു – ഏറ്റവും കൂടുതല്‍ ദൂരം ബാറുകള്‍ക്കടിയിലൂടെ റോളര്‍ സ്‌കേറ്റ് ചെയ്ത ലിംബോ സ്‌കേറ്റിങ്ങിലെ ലോക റെക്കോര്‍ഡ് ഇനി ഈ ഏഴു വയസുകാരന്റെ പേരിലായി.

kaisa
നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ മണിപ്പൂരില്‍ നിന്നുള്ള ഏഴു വയസുകാരനായ തിലൂക്ക് കെയ്‌സാമാണ് 116 മീറ്റര്‍ 31.87 സെക്കന്‍ഡുകൊണ്ട് റോളര്‍ സ്‌കേറ്റ് ചെയ്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 28 സെന്റീ മീറ്റര്‍ മാത്രം ഉയരമുള്ള ബാറുകള്‍ക്ക് അടിയിലൂടെ ഉരുണ്ടാണ് കെയ്‌സാം ഈ റെക്കോര്‍ഡ് സ്വന്തം പേരില്‍ ചേര്‍ത്തത്. നിലവിലെ റെക്കോര്‍ഡ് 35 മീറ്റര്‍ മാത്രം ഉയരമുള്ള ബാറിനടിയിലൂടെ 50 മീറ്റര്‍ ദൂരം സ്‌കേറ്റ് ചെയ്തതായിരുന്നു.

kais

kaitul
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ സിരി ഫോര്‍ട്ട് സ്‌പോര്‍ട്്‌സ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങിലാണ് കെയ്‌സാം രണ്ടു വര്‍ഷമായുള്ള തന്റെ ശ്രമം റെക്കോര്‍ഡ് ബുക്കില്‍ എത്തിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റ് ഏഴു മണിക്കൂര്‍ പരിശീലനം നടത്തിയാണ് കെയ്‌സാം റെക്കോര്‍ഡ് ബുക്കില്‍ പേരു ചേര്‍ത്തത്. ലിംബോ സ്‌കേറ്റിങ്ങില്‍ റെക്കോര്‍ഡ് ബൂക്കില്‍ പേര് ചേര്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് കെയ്‌സാം.


Viewing all articles
Browse latest Browse all 20532

Trending Articles